
അതിരപ്പിള്ളിയിൽ എടിഎം തിരയേണ്ട; ഇതാണവസ്ഥ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അതിരപ്പിള്ളി ∙ വിനോദകേന്ദ്രത്തിനു സമീപം മരം വീണ് കേടുപാടുകൾ സംഭവിച്ച ഏക എടിഎം കൗണ്ടറിന്റെ പ്രവർത്തനം പുനരാരംഭിച്ചില്ലെന്ന് പരാതി. നാനൂറിലേറെ വന സംരക്ഷണ സമിതി തൊഴിലാളികളും വിനോദസഞ്ചാരികളും ആശ്രയിക്കുന്ന ഏക എടിഎം കൗണ്ടറാണു തകരാറിലായത്. ഒരാഴ്ച മുൻപാണ് ഡിടിപിസി വക സ്ഥലത്ത് നിൽക്കുന്ന മരം കാറ്റിൽ കടപുഴകി കെട്ടിടത്തിനു മുകളിൽ വീണത്. മേൽക്കൂരയും ഭിത്തിയും വീഴ്ചയുടെ ആഘാതത്തിൽ തകർന്നു.
ഒരാഴ്ച കഴിഞ്ഞിട്ടും മറിഞ്ഞ് വീണ മരം കെട്ടിടത്തിനു മുകളിൽ നിന്നു മാറ്റുന്നതിനുള്ള നടപടി സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു. തുമ്പൂർമുഴി ഡിഎംസിയുടെ അധികാര പരിധിയിലുള്ള കെട്ടിടത്തിലാണ് എസ്ബിഐ എടിഎം കൗണ്ടർ പ്രവർത്തിക്കുന്നത്. ഇതോടെ ബാങ്ക് മുഖേന ശമ്പളം സ്വീകരിക്കുന്ന വന സംരക്ഷണ സമിതി തൊഴിലാളികൾ പ്രതിസന്ധിയിലായി. ഉടൻ നന്നാക്കിയില്ലെങ്കിൽ വിഷു– ഈസ്റ്റർ തുടങ്ങിയ വിശേഷ ദിവസങ്ങളിൽ എത്തുന്ന സന്ദർശകരും സാമ്പത്തിക ആവശ്യങ്ങൾ നടത്താൻ കഴിയാതെ ദുരിതത്തിലാകും.