കൊരട്ടി ∙ ജംക്ഷനിലെ ഒന്നര പതിറ്റാണ്ടു നീണ്ട വെള്ളക്കെട്ട് നിവാരണ പ്രവർത്തനങ്ങൾ എങ്ങുമെത്താതെ പാതിവഴിയിൽ ഉപേക്ഷിച്ച നിലയിൽ.
ദേശീയപാതയിൽ മേൽപാലം നിർമാണം ആരംഭിക്കും മുൻപേ തന്നെ ജംക്ഷനിലെ വെള്ളക്കെട്ട് നിവാരണ പ്രവർത്തനങ്ങൾ വിവാദമായിരുന്നു. വർഷങ്ങളായി, മഴ പെയ്താൽ ജംക്ഷൻ വെള്ളക്കെട്ടിലാണ്.
ചെറിയ മഴയിൽ പോലും മലിനജലം നിറയുന്ന സ്ഥിതിയാണ്. ഇതിനെതിരെ വ്യാപാരികളും നാട്ടുകാരും പരാതിയുമായി രംഗത്തെത്തിയതോടെ മന്ത്രി, എംപി, എംഎൽഎ, കലക്ടർ എന്നിവർ നേരിട്ടെത്തി പരിഹാരം നിർദേശിച്ചെങ്കിലും പണികൾ ഇനിയും പൂർത്തിയായില്ല.
ദേശീയപാതയുടെ നാലു ഭാഗത്തു നിന്നുമെത്തുന്ന വെള്ളം ജംക്ഷന്റെ കിഴക്കു ഭാഗത്തേക്കാണ് എത്തുന്നത്.
ഇതിനുപുറമേ കാനകൾ വഴി വരുന്ന വെള്ളത്തിനു പുറത്തേക്കു പോകാൻ നിർമിച്ച ഔട്ട്ലെറ്റും ഗുണം ചെയ്തില്ല. കാനകളുടെ അശാസ്ത്രീയ നിർമാണത്തെക്കുറിച്ചു തുടക്കം മുതൽ പരാതിയുണ്ടായിരുന്നു.
മേൽപാലം നിർമാണത്തോടെ വെള്ളക്കെട്ടിനു ശാശ്വത പരിഹാരം ഉണ്ടാവുമെന്നാണ് ദേശീയപാത അതോറിറ്റി സൂചിപ്പിച്ചിരുന്നത്. ഇതനുസരിച്ചു വെള്ളക്കെട്ടു നിവാരണ ജോലികൾ എതാണ്ട് 70 ശതമാനം പുർത്തിയാക്കുകയും ചെയ്തിരുന്നു.
എന്നാൽ പുറത്തു നിന്ന് ഒഴുകിയെത്തുന്ന വെള്ളവും വിവിധ റോഡുകളിൽ നിന്നുവരുന്ന കാനകളിലെ വെള്ളവും, പ്രധാന കാനയുമായി കൃത്യമായി ബന്ധിപ്പിക്കുന്നതിൽ വീഴ്ചയുണ്ടായതാണു പരാതി.
കാനയുടെ നിരപ്പു വ്യത്യാസം കാരണം വെള്ളത്തിന്റെ ഒഴുക്കു തടസ്സപ്പെടുത്തുന്നതിനാൽ കാനയിൽ നിന്നു വെള്ളം റോഡിലേക്കു വീണ് കെട്ടിക്കിടക്കുകയാണ്. പ്രധാന കാന മറ്റു കാനകളിൽ നിന്നും ഉയർന്നു നിൽക്കുന്നതു പരിഹരിക്കണമെന്ന ആവശ്യത്തെ അധികൃതർ തള്ളിയ മട്ടാണ്.
ഞായറാഴ്ച വീണ്ടും വെള്ളക്കെട്ട് നിവാരണ ജോലികൾ ആരംഭിച്ചെങ്കിലും കാനകളുടെ ഉയരവ്യത്യാസത്തിനു പരിഹാരം കാണാനാവാതെ വന്നതോടെ നിർമാണം വീണ്ടും നിലച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

