കിള്ളിമംഗലം ∙ വാഴക്കോട് – പ്ലാഴി സംസ്ഥാനപാതയിലെ ഉദുവടിയിൽ ട്രാൻസ്പോർട്ട് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് 36 പേർക്ക് പരുക്കേറ്റു. കെഎസ്ആർടിസി ഡ്രൈവർ വടകര കൊയിലാണ്ടി സ്വദേശി ഷിജു (43), സ്വകാര്യ ബസിലെ ഡ്രൈവർ മണ്ണുത്തി സ്വദേശി ഷജീർ (38) എന്നിവർക്ക് ഗുരുതര പരുക്കേറ്റു. കെഎസ്ആർടിസിയിലെ കണ്ടക്ടർ വടക്കഞ്ചേരി സ്വദേശി സുനിൽകുമാറിനും (47) യാത്രക്കാരായ സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്കും പരുക്കേറ്റിട്ടുണ്ട്.
ഇന്നലെ രാവിലെ 7.15നാണ് എതിർദിശകളിൽ നിന്ന് വന്നിരുന്ന ബസുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് രണ്ടു മണിക്കൂറോളം സംസ്ഥാനപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.
പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

