പുതുക്കാട് ∙ പിഎസ്സി ചോദ്യപ്പേപ്പറുകളുടെ കെട്ടുകൾ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പുതുക്കാട് പാഴായി റോഡിലെ അരമന പാലത്തിനുസമീപം റോഡിനോട് ചേർന്നാണ് ചോദ്യപ്പേപ്പറുകളുടെ കെട്ടുകൾ ഉപേക്ഷിച്ച നിലയിൽ ഇന്നലെ രാവിലെ കണ്ടെത്തിയത്.
മറ്റൊരിടത്ത് വീണുകിടന്ന കെട്ടുകൾ ഓട്ടോറിക്ഷ തൊഴിലാളികൾ പൊലീസിനു കൈമാറി. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് പുതുക്കാട് പൊലീസ് ചോദ്യപ്പേപ്പർ കെട്ടുകൾ സ്റ്റേഷനിലേക്ക് മാറ്റി. കോഴിക്കോട്, ഫാറൂക്ക്, കൊടുവള്ളി ഭാഗങ്ങളിലെ വിവിധ പരീക്ഷാസെന്ററുകളിൽ നടന്ന പരീക്ഷകളുടെ ചോദ്യപ്പേപ്പറുകളുടെ 6 കെട്ടുകളും 20 കവറുകളുമാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
2025 സെപ്റ്റംബറിൽ സെക്രട്ടേറിയറ്റ് അസി.
ഓഡിറ്റർ, ഓവർസിയർ, ഡ്രാഫ്റ്റ്സ്മാൻ, ഡഫേദാർ തുടങ്ങിയ തസ്തികകളിലേക്ക് നടന്ന പരീക്ഷകളുടെ ചോദ്യപ്പേപ്പറുകളാണെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.പരീക്ഷ നടത്തിയശേഷം ബാക്കി വരുന്ന ചോദ്യപ്പേപ്പറുകൾ നിശ്ചിത കാലയളവിനുശേഷം തിരുവനന്തപുരത്തെ പിഎസ്സി ഓഫിസിലെത്തിക്കാൻ ജില്ലാ ഓഫിസുകൾ കരാറുകാരനു കൈമാറും. ഇങ്ങനെ കൈമാറിയ ചോദ്യപ്പേപ്പറുകൾ വഴിയിൽ വീണു പോയതാകാമെന്നാണ് പിഎസ്സി ഓഫിസിൽ നിന്നു ലഭിച്ച വിവരമെന്ന് പുതുക്കാട് പൊലീസ് പറഞ്ഞു.
കരാറുകാർ ഇത് വീണ്ടെടുക്കാൻ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

