അതിരപ്പിള്ളി∙ ചാലക്കുടി–മലക്കപ്പാറ റോഡിൽ ആനത്താരയിൽ നിർത്തിയിരുന്ന കാർ കാട്ടാനകൾ കുത്തിമറിച്ചിട്ടു. ബുധനാഴ്ച രാത്രി എട്ടരയോടെ ആനക്കയം ഫോറസ്റ്റ് സ്റ്റേഷനു സമീപമാണ് സംഭവം.
ചാലക്കുടി ഭാഗത്തേക്കു പോകുകയായിരുന്ന വിനോദസഞ്ചാരികളുടെ വാഹനമാണ് കേടായതിനെ തുടർന്ന് വനപാതയിൽ നിർത്തിയിട്ടിരുന്നത്. യാത്രികർ മറ്റൊരു വാഹനത്തിൽ സുരക്ഷിതമായി അതിരപ്പിള്ളി ജനവാസ കേന്ദ്രത്തിലെത്തി.
ഫോറസ്റ്റ് സ്റ്റേഷനിൽ വിവരം നൽകാതെയാണ് വനപാതയിൽ കാർ പാർക്ക് ചെയ്തിരുന്നത്.
വാഹനത്തിൽ ഭക്ഷണ സാധനങ്ങൾ ഉണ്ടെങ്കിൽ ആനകൾ തീറ്റ തിരഞ്ഞ് വാഹനം തകർക്കാൻ സാധ്യത കൂടുതലാണെന്ന് വനപാലകർ ചൂണ്ടിക്കാട്ടി. വാഴച്ചാൽ–മലക്കപ്പാറ റോഡിൽ രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് യാത്രാനുമതിയുള്ളത്.
വനംവകുപ്പ് പട്രോളിങ് കൂടുതൽ ശക്തമാക്കി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]