ഇരിങ്ങാലക്കുട∙ മുൻ വൈരാഗ്യത്തെത്തുടർന്ന് ഗുണ്ടാനേതാവിന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികൾ കുറ്റക്കാരെന്ന് ഇരിങ്ങാലക്കുട അഡീഷനൽ ജില്ലാ സെഷൻസ് കോടതി കണ്ടെത്തി.
7ന് ശിക്ഷ വിധിക്കും. കാട്ടൂർ സ്റ്റേഷനിൽ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട
കാട്ടൂർക്കടവ് നന്താനത്തുപറമ്പിൽ ഹരീഷിന്റെ ഭാര്യ ലക്ഷ്മിയെ (43) കൊലപ്പെടുത്തിയ കേസിലെ പ്രതികളായ കാട്ടൂർകടവ് നന്തിലത്തുപറമ്പിൽ വീട്ടിൽ ദർശൻകുമാർ (35), കരാഞ്ചിറ ചെമ്പാപ്പുള്ളി വീട്ടിൽ നിഖിൽദാസ് (35), ഒളരി നങ്ങേലി വീട്ടിൽ ശരത്ത് (36), ചൊവ്വൂർ കള്ളിയത്ത് വീട്ടിൽ രാകേഷ് (32) എന്നിവരെയാണ് കുറ്റക്കാരെന്ന് അഡീഷനൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എൻ.വിനോദ് കുമാർ കണ്ടെത്തിയത്.
2021 ഫെബ്രുവരി 14ന് രാത്രി പത്തരയോടെയാണ് കാട്ടൂർക്കടവിലെ വാടകവീടിനു മുൻപിൽ വച്ച് തോട്ട എറിഞ്ഞു വീഴ്ത്തി സംഘം ലക്ഷ്മിയെ വെട്ടിക്കൊലപ്പെടുത്തിയത്. കാട്ടൂർ സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ എസ്എച്ച്ഒ ആയിരുന്ന വി.വി.അനിൽകുമാർ ആണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
പ്രതികൾ നാലുപേരും നേരത്തെ കൊലപാതകം, കവർച്ച, അടിപിടി അടക്കം കേസുകളിൽ ഉൾപ്പെട്ടവരാണ്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ജോജി ജോർജ്, മുൻ പ്രോസിക്യൂട്ടർ ആയിരുന്ന പി.ജെ.ജോബി,എബിൽ ഗോപുരൻ, പി.എസ്.സൗമ്യ എന്നിവർ ഹാജരായി.
സിപിഒ കെ.വി.വിനീഷ് പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]