വരന്തരപ്പിള്ളി ∙ മുപ്ലിയം മുനിയാട്ടുകുന്ന് ഹിൽ സ്റ്റേഷൻ വിനോദസഞ്ചാര കേന്ദ്രമാക്കാനുള്ള നടപടികൾ ആരംഭിച്ചുവെന്ന് കലക്ടർ അർജുൻ പാണ്ഡ്യൻ പറഞ്ഞു. ഇതിനായി 50 സെന്റ് ഭൂമി അനുവദിച്ചിട്ടുണ്ടെന്നും അറിയിച്ചു. മുനിയാട്ടുകുന്നിൽ ‘മുഖാമുഖം-മീറ്റ് യുവർ കലക്ടർ’ സംവാദത്തിൽ വരന്തരപ്പിള്ളി പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നിന്നെത്തിയ കുട്ടികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.ഈ പരമ്പരയിലെ 50–ാം പരിപാടിയായിരുന്നു ഇത്. മുപ്ലിയം ജിഎച്ച്എസ്എസ്, കന്നാറ്റുപാടം ജിഎച്ച്എസ്എസ്, വേലൂപ്പാടം സെന്റ് ജോസഫ്സ് സ്കൂൾ, വരന്തരപ്പിള്ളി സിജെഎംഎ എച്ച്എസ് സ്കൂളുകളിൽ നിന്നായി എഴുപതോളം കുട്ടികളും അധ്യാപകരും അടങ്ങുന്ന സംഘം കലക്ടറോടോപ്പം മലകയറി.
32-ാമത് മീറ്റ് യുവർ കലക്ടർ പരിപാടിയിൽ മുപ്ലിയം ഗവ.സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർഥി സനയ് കൃഷ്ണ മുനിയാട്ടുകുന്നിലെ ടൂറിസം സാധ്യതകൾ കലക്ടർക്കു മുന്നിൽ അവതരിപ്പിച്ചിരുന്നു.
ഇതോടെ, ഇവിടുത്തെ സാധ്യതകളെക്കുറിച്ച് പഠിക്കാൻ ജില്ലാ ടൂറിസം വിഭാഗത്തോട് കലക്ടർ നിർദേശിക്കുകയായിരുന്നു. വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ്, വൈസ് പ്രസിഡന്റ് ടി.ജി അശോകൻ, തഹസിൽദാർ ജേക്കബ്, പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ പി.വി.ശ്രീജിത്ത്, പഞ്ചായത്തംഗങ്ങളായ അജിത സുധാകരൻ, പുഷ്പാകരൻ ഒറ്റാലി, റോസിലി തോമസ്, വി.എം.റഷീദ്, ഡപ്യൂട്ടി തഹസിൽദാർമാരായ ഷൈജു, രജിത്, മുപ്ലിയം വില്ലേജ് ഓഫിസർ ഹേമ എന്നിവർ സന്നിഹിതരായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]