തൃപ്രയാർ∙ എടമുട്ടത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് 9.70 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തി ഒളിവിൽ പോയ കേസിൽ സ്വർണപ്പണിക്കാരൻ മഹാരാഷ്ട്ര സ്വദേശി സന്തോഷിനെ (35) മുംബൈ വിമാനത്താവളത്തിൽ നിന്നു പൊലീസ് പിടികൂടി. സ്ഥാപനത്തിന്റെ മാനേജർ എടത്തിരുത്തി ചൂലൂർ തൊഴുത്തുംപറമ്പിൽ ഷൺമുഖൻ (78) വലപ്പാട് പൊലീസിൽ നൽകിയ പരാതിയിലാണ് കേസെടുത്തത്.
20 വർഷത്തോളം എടമുട്ടത്ത് കുടുംബമായി താമസിച്ചിരുന്ന പ്രതി അവിടെയുള്ള സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ വർഷങ്ങളായി സ്വർണം പണയംവയ്ക്കാറുണ്ട്.
മറ്റുള്ളവർ പണയംവയ്ക്കുന്ന സ്വർണം മാറ്റ് നോക്കുന്ന ജോലിയും ഇയാൾ ചെയ്യാറുണ്ട്. ഏഴ് തവണകളായി വള, മാല എന്നിവ പണയം വച്ച് 7.80 ലക്ഷവും ഇയാളുടെ സഹോദരനാണെന്ന് പരിചയപ്പെടുത്തിയ ആൾ മാല പണയം വച്ച് 1.90 ലക്ഷം രൂപയും ഉൾപ്പെടെ മൊത്തം 9.70 രൂപയുടെ തട്ടിപ്പാണ് നടത്തിയത്.
സന്തോഷിനെ ജീവനക്കാർക്ക് പരിചയമുള്ളതിനാൽ സംശയിച്ചില്ല. പിന്നീട് ഫോണിൽ വിളിച്ചപ്പോൾ കിട്ടാത്തതിനാൽ ഇയാളുടെ വാടകവീട്ടിൽ ചെന്നപ്പോഴാണ് കുടുംബവുമായി സ്ഥലംവിട്ടെന്ന് അറിഞ്ഞത്.
എസ്എച്ച്ഒ കെ.അനിൽകുമാർ, എസ്ഐ എബിൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പിടികൂടിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]