
തൃശൂർ പൂരം: മോക്ഡ്രിൽ നടത്തി ജില്ലാ ഭരണകൂടം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൃശൂർ ∙ പൂരത്തിന്റെ ഭാഗമായി തേക്കിൻകാട് മൈതാനിയിലെ തെക്കേ ഗോപുരനടയിൽ വിവിധ വകുപ്പുകളുടെ സംയുക്ത മോക്ഡ്രിൽ നടത്തി. അടിയന്തര സാഹചര്യങ്ങളുണ്ടായാൽ നേരിടുന്നതിനും അത്തരം സാഹചര്യങ്ങളിൽ വിവിധ വകുപ്പുകളുടെ പ്രവർത്തന ഏകോപനം ഉറപ്പാക്കുന്നതിനുമായിരുന്നു മോക്ഡ്രിൽ. വിവിധ വകുപ്പുകൾ സജ്ജമാണെന്നു നേതൃത്വം നൽകിയ സബ് കലക്ടർ അഖിൽ വി.മേനോൻ പറഞ്ഞു. തേക്കിൻകാട് മൈതാനിയിലെ രക്ഷാപ്രവർത്തന സാമഗ്രികളുടെ പ്രവർത്തനവും പ്രവർത്തനക്ഷമതയും രക്ഷാപ്രവർത്തന വഴികളും കൃത്യമായി ബന്ധപ്പെട്ട വകുപ്പുകൾക്ക് ബോധ്യപ്പെടുത്തി.
തെക്കേഗോപുരനടയിൽ ചെറിയ തീപിടിത്തം സൃഷ്ടിച്ചായിരുന്നു മോക്ഡ്രിൽ. ഫയർ എൻജിനുകൾ എത്തേണ്ട സാഹചര്യങ്ങളിലെ വഴികളും പരിശോധിച്ചു. ജില്ലാ ദുരന്തനിവാരണ വിഭാഗം, പൊലീസ്, അഗ്നിരക്ഷാ സേന, ആപ്ത മിത്ര, സിവിൽ ഡിഫൻസ് വോളന്റിയർമാർ, ആരോഗ്യ വകുപ്പ്, മോട്ടർ വാഹന വകുപ്പ്, മൃഗ സംരക്ഷണ വകുപ്പ്, കേരള ജല അതോറിറ്റി, പിആർഡി, സോഷ്യൽ ഫോറസ്ട്രി, കോർപറേഷൻ, തൃശൂർ താലൂക്ക് എന്നീ വകുപ്പുകൾ മോക് ഡ്രില്ലിൽ പങ്കാളികളായി.