ഇരിങ്ങാലക്കുട ∙ കഥകളി വേദിയിലേക്ക് കയറാൻ കാത്തുനിൽക്കെ റമസാൻ നോമ്പ് തുറക്കാനുള്ള ബാങ്കുവിളി കേട്ട് കുടുംബത്തോടൊപ്പം ചമയമുറിയിൽ നോമ്പുതുറന്ന് കുചേല വേഷക്കാരൻ.
എഴുത്തുകാരൻ കൂടിയായ റഷീദ് കാറളമാണ് തന്റെ അരങ്ങേറ്റ വേദിയിലേക്കു കയറും മുൻപേ നോമ്പ് തുറന്നത്. കഴിഞ്ഞ ദിവസം നഗരസഭാ ടൗൺഹാളിൽ ചിത്രകാരൻ മോഹൻദാസിന് യുവകലാസാഹിതി ഒരുക്കിയ ആദരിക്കൽ ചടങ്ങിന്റെ ഭാഗമായാണ് കുചേലവൃത്തം കഥകളി അരങ്ങേറിയത്.
യുവകലാസാഹിതി ജോയിന്റ് സെക്രട്ടറി കൂടിയായ റഷീദ് കാറളവും ടി.എസ്.സജീവൻ, ആർ.വി.സിൽവി എന്നിവരുമാണ് കഥകളി അവതരിപ്പിച്ചത്.
റഷീദ് ഏറെക്കാലമായി കലാനിലയം വിനോദിന്റെ ശിക്ഷണത്തിൽ കഥകളി അഭ്യസിക്കുന്നു. നിറഞ്ഞ സദസ്സിൽ കഥകളി അരങ്ങേറ്റം നടത്തണമെന്ന ഏറെ നാളത്തെ ആഗ്രഹം കൂടിയാണ് റഷീദിന് ഇതോടെ സഫലമായത്.
ഇരിങ്ങാലക്കുട
കഥകളി ക്ലബ് എക്സിക്യൂട്ടീവ് അംഗവും പൊതുപ്രവർത്തകനുമായ റഷീദ് വീട്ടിൽ ഒരുക്കിയിട്ടുള്ള ‘വീട്ടിലെ ലൈബ്രറി’ എന്ന വായനശാല ഏറെ പ്രസിദ്ധമാണ്. അരങ്ങേറ്റ വേദിയുടെ ചമയമുറിയിൽ റഷീദിനൊപ്പം നോമ്പ് തുറക്കാൻ ഭാര്യ റസിയയും മക്കളായ ഷാഹിലും ഡോ.
ഷഹനയും ചെറുമകൾ കനൽ കതിരും ഉണ്ടായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

