തൃശൂർ∙ പീച്ചി മയിലാട്ടുംപാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. പീച്ചി നദിക്കര തോട്ടുംകര പുത്തൻവീട്ടിൽ ഷിജോ (35) ആണ് മരിച്ചത്.
ചൊവ്വ പുലർച്ചെയാണ് ദാരുണമായ സംഭവം നടന്നത്.
കാട്ടാനയുടെ ആക്രമണത്തിൽ തോട്ടുംകര പുത്തൻ വീട്ടിൽ ഷിജോ(32) കൊല്ലപ്പെട്ട സംഭവത്തെത്തുടർന്ന് രാത്രി നാട്ടുകാരുടെ പ്രതിഷേധം.
ഇവിടേക്കെത്തിയ വനംവകുപ്പിന്റെ വാഹനം ഇവർ തടഞ്ഞു. വൈകിട്ട് അഞ്ചരയോടെ മയിലാട്ടുംപാറയ്ക്ക് സമീപത്തെ വനമേഖലയിലേക്ക് ആടുമേയ്ക്കാനായി പോയതാണ് ഷിജോ. ഏറെ വൈകി, ആടുകൾ തിരിച്ചെത്തിയിട്ടും ഷിജോ മടങ്ങിവരാതിരുന്നതിനെത്തുടർന്ന് നാട്ടുകാർ വനം ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിരുന്നു.
തിരച്ചിലിനൊടുവിൽ രാത്രി 9 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
പ്രദേശത്തുകാർ ഇവിടെ മൃഗങ്ങളെ മേയാൻ വിടുന്നത് പതിവാണ്. വനാതിർത്തിയിൽ നിന്ന് ഏറെ അകലെയല്ലാത്ത പ്രദേശത്തുണ്ടായ സംഭവത്തിൽ പ്രതിഷേധിച്ച നാട്ടുകാർ വനംവകുപ്പിന്റെ 2 വാഹനങ്ങളിൽ ഒന്നാണ് തടഞ്ഞത്.
കാട്ടാന ശല്യം രൂക്ഷമാകുമ്പോഴും വനംവകുപ്പ് ഫലപ്രദമായ നടപടി സ്വീകരിക്കുന്നില്ലെന്നു നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ 15 വർഷമായി മയിലാട്ടുംപാറ ഭാഗത്ത് കാട്ടാനശല്യം രൂക്ഷമാണ്. സമീപ സ്ഥലമായ ചെളിക്കുഴിയിൽ കാട്ടാനകളുടെ ആക്രമണം പതിവായതോടെ പത്തോളം വീട്ടുകാർ താമസം മാറിയിരുന്നു.
ഈ ഭാഗത്തു പൂർണമായും സോളർ വൈദ്യുതവേലികൾ സ്ഥാപിച്ചിട്ടില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

