ചേർപ്പ് ∙ കൊടുങ്ങല്ലൂർ റൂട്ടിൽ സംസ്ഥാന പാത കോൺക്രീറ്റ് റോഡ് നിർമാണം പൂർത്തിയായ ഊരകം ഭാഗത്ത് ഇതര സംസ്ഥാന തൊഴിലാളികൾ റോഡിന്റെ അടിവശം കുഴിച്ച് കേബിൾ ഇടുന്ന പ്രവൃത്തികൾ നടത്തുന്നത് കോൺഗ്രസ് പ്രവർത്തകരുടെ എതിർപ്പിനെ തുടർന്ന് പൊലീസ് എത്തി നിർത്തി വയ്പ്പിച്ചു. റോഡ് നിർമാണ ചുമതലയുള്ള കെഎസ്ടിപി അധികൃതരുടെ അറിവ് ഇല്ലാതെയായിരുന്നു റോഡിൽ പലയിടത്തായി ഇത്തരത്തിൽ വളരെ ആഴത്തിൽ അടിയിലേക്ക് കുഴികൾ എടുത്തിരുന്നത്.
ഭാരം കയറ്റിയ വാഹനങ്ങളടക്കം കടന്നു പോകുന്ന റോഡിന് ബലക്ഷയം വരുത്തുന്ന രീതിയിലാണ് കുഴികൾ എടുത്ത് കേബിൾ സ്ഥാപിച്ചിരുന്നത്. തുടർന്ന് കോൺഗ്രസ് പ്രവർത്തകർ വിവരമറിയിച്ചതിനെ തുടർന്ന് കെ എസ്ടിപി അധികൃതർ പൊലീസിൽ പരാതി നൽകുകയും പൊലീസ് എത്തി ജോലി താൽക്കാലികമായി നിർത്തി വയ്പിക്കുകയായിരുന്നു. സ്വകാര്യ മൊബൈൽ കമ്പനിയുടെ ഒപ്റ്റിക്കൽ ഫൈബർ കേബിളിന്റെ ജോലികൾക്കാണ് കുഴിയെടുത്തത്.
റോഡിന് ബലക്ഷയം വരുത്തുന്ന രീതിയിൽ നടത്തിയ പണിയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അയച്ചിയിൽ രാധാകൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എം.സുരേഷ് എന്നിവരാണ് എതിർപ്പുമായി രംഗത്തെത്തിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]