ഇരിങ്ങാലക്കുട∙ സമ്മാനം കിട്ടിയ ലോട്ടറി ടിക്കറ്റിന്റെ കളർ ഫോട്ടോസ്റ്റാറ്റ് കോപ്പി നൽകി വ്യാപാരിയിൽ നിന്ന് പണം തട്ടിയതായി പരാതി. കാട്ടൂർ ഹൈസ്കൂളിന് സമീപം പൊഞ്ഞനം നെല്ലിപറമ്പിൽ തേജസി(41)നാണ് പണം നഷ്ടമായത്.
കഴിഞ്ഞ 21ന് നറുക്കെടുത്ത സംസ്ഥാന സർക്കാരിന്റെ സമൃദ്ധി ലോട്ടറിയുടെ മൂന്ന് ടിക്കറ്റ് നൽകിയായിരുന്നു തട്ടിപ്പ്. സ്റ്റേഷനറി സാധനങ്ങൾക്ക് പുറമേ ലോട്ടറി വിൽപനയും നടത്തുന്ന തേജസ്സിന്റെ കടയിൽ 27ന് പന്ത്രണ്ടരയോടെ എത്തിയ യുവാവ് സമ്മാനത്തുകയുള്ള ടിക്കറ്റുകൾ ആണെന്ന് പറഞ്ഞ് മൂന്നു ടിക്കറ്റുകൾ കൈമാറി.
ടിക്കറ്റിലെ ക്യുആർ കോഡ് സ്കാൻ ചെയ്ത് പരിശോധിച്ചപ്പോൾ ടിക്കറ്റിന് 5000 രൂപ ലഭിച്ചതായി കണ്ടു.
തുടർന്ന് കമ്മിഷൻ കഴിഞ്ഞുള്ള സമ്മാനത്തുക യുവാവിന് നൽകിയതായി തേജസ് പറഞ്ഞു. ടിക്കറ്റ് മാറാൻ ഏജൻസിയിൽ എത്തിയപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്.
സമ്മാനം ലഭിച്ച സീരിയൽ നമ്പറിലുള്ള ലോട്ടറി ടിക്കറ്റുകൾ 23ന് ആലപ്പുഴ ട്രഷറിയിൽ മാറിയതായി ഏജൻസിയുടെ അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് തേജസ് കാട്ടൂർ പൊലീസിൽ പരാതി നൽകി. നിരീക്ഷണ ക്യാമറ പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ തട്ടിപ്പുകാരൻ ബൈക്കിൽ കടയിലേക്ക് എത്തുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു.
ഇയാൾക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]