കൊടുങ്ങല്ലൂർ ∙ പൊതുമരാമത്ത് വകുപ്പിനു പരാതി നൽകിയിട്ടും ഫലമുണ്ടാകാത്തതിനെത്തുടർന്ന് ജനമൈത്രി പൊലീസും സ്കൂൾ അധികൃതരും ചേർന്നു റോഡിൽ സീബ്രാലൈൻ വരച്ചു. അപകടം പതിവായ വടക്കേ നടയിൽ കെകെടിഎം ഗവ.
ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിനു മുൻപിലാണ് സീബ്രാലൈൻ വരച്ചത്. സ്കൂളിനു മുൻപിൽ റോഡിലെ സീബ്രാലൈൻ മായ്ഞ്ഞിട്ടു വർഷത്തിലേറെയായി.
സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർ അപകടത്തിൽ പെടുന്നത് പതിവായി.
ഇതോടെ സ്കൂൾ അധികൃതർ പൊതുമരാമത്ത് വകുപ്പിനു ഒട്ടേറെ തവണ പരാതി നൽകി. എന്നാൽ, മഴ കഴിയട്ടെ എന്നായിരുന്നു അധികൃതരുടെ മറുപടി.
ഒടുവിൽ പിടിഎ ഭാരവാഹികൾ റൂറൽ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ ശ്രദ്ധയിൽ പെടുത്തി. തുടർന്നാണ് അടിയന്തിര നടപടിയുണ്ടായത്.
റൂറൽ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ റോഡിൽ സീബ്രാലൈൻ വരക്കുകയായിരുന്നു. എസ്ഐ കെ.സാലിം, പിടിഎ പ്രസിഡന്റ് നവാസ് പടുവിങ്ങൽ, ജനമൈത്രി അംഗങ്ങളായ കെ.പി.സുനിൽ കുമാർ, രണധീപൻ എന്നിവർ നേതൃത്വം നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]