ചാലക്കുടി ∙ പുഴയിൽ ചാടി ജീവനൊടുക്കാൻ പോകുകയാണെന്നു പൊലീസ് സ്റ്റേഷനിലേക്കു ഫോൺ ചെയ്തു പറഞ്ഞ ശേഷം പുഴയിൽ ചാടിയ യുവതിയെ പൊലീസും നാട്ടുകാരും രക്ഷപ്പെടുത്തി. ബുധനാഴ്ച 10.40ന് കൂടപ്പുഴ ആറാട്ടുകടവ് തടയണയ്ക്കു സമീപമാണു കൂടപ്പുഴ സ്വദേശിനിയായ യുവതി പുഴയിൽ ചാടിയത്.
ഫോൺ കോൾ എത്തി മിനിറ്റുകൾക്കകം പൊലീസ് സ്ഥലത്തെത്തി. തന്റെ മരണത്തിനു മറ്റാരും ഉത്തരവാദികളല്ലെന്നു പൊലീസിനെ ഫോണിൽ യുവതി അറിയിച്ചിരുന്നു. ഫോൺ കോൾ സ്വീകരിച്ച ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്സിപിഒ ആൻസൺ ഉടൻ ടവർ ലൊക്കേഷൻ വിവരങ്ങൾക്കായി സൈബർ സെല്ലിനു കൈമാറി. പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐ സിജുമോൻ, എഎസ്ഐ സുധീർ, സിപിഒമാരായ ജിജോ, അമൽ എന്നിവരടങ്ങിയ സംഘം ഉടൻ കൂടപ്പുഴ ആറാട്ടുകടവിലേക്കു കുതിച്ചു.
കടവിലുണ്ടായിരുന്ന കൊടകര കൊളത്തൂർ സ്വദേശിയായ അക്ഷയ്, സമീപത്തു ജോലി ചെയ്തിരുന്ന തമിഴ്നാട് സ്വദേശിയായ സൂരജ് എന്നിവർ യുവതി കടലാസിൽ എന്തോ എഴുതുന്നതും തുടർന്നു പുഴയിലേക്ക് ചാടുന്നതും കണ്ടിരുന്നു.
പൊലീസ് ഇവരുടെ സഹായത്തോടെയാണു യുവതിയെ രക്ഷപ്പെടുത്തി കരയ്ക്കു കയറ്റിയത്. പൊലീസ് വാഹനത്തിൽ യുവതിയെ സെന്റ് ജയിംസ് ആശുപത്രിയിൽ എത്തിച്ചു. യുവതി പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചതു കൂടാതെ ചികിത്സിച്ചിരുന്ന ഡോക്ടറെയും വിളിച്ചു പുഴയിൽ ചാടാൻ പോകുന്ന വിവരം അറിയിച്ചിരുന്നു.
ഡോക്ടർ ഉടൻതന്നെ എമർജൻസി നമ്പറായ 112ൽ വിളിച്ചു വിവരം അറിയിക്കുകയും ചെയ്തിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]