ചെറുതുരുത്തി ∙ മുസ്ലിം സമുദായത്തിൽനിന്ന് കഥകളി പഠിക്കാനെത്തിയ ആദ്യ പെൺകുട്ടിയായ സാബ്രി വിജയദശമി ദിനത്തിൽ കലാമണ്ഡലം കൂത്തമ്പലത്തിൽ അരങ്ങേറ്റം നടത്തി. 2022ൽ കലാമണ്ഡലത്തിൽ വടക്കൻ കളരി വിഭാഗം മേധാവിയായിരുന്ന കലാമണ്ഡലം സൂര്യനാരായണന്റെ ശുപാർശപ്രകാരം കഥകളി ആചാര്യൻ കലാമണ്ഡലം ഗോപിയുടെയും അന്നത്തെ വൈസ് ചാൻസലറായിരുന്ന ഡോ.
ടി.കെ.നാരായണന്റെയും അനുമതിയോടെയാണ് കഥകളിയിൽ പെൺകുട്ടികൾക്ക് പ്രവേശനം അനുവദിച്ചത്.
2023ലാണ് കൊല്ലം അഞ്ചലിൽ തേജസ് വീട്ടിൽ ഫൊട്ടോഗ്രഫറായ നിസാം അമ്മാസിന്റെയും അനീസയുടെയും മകളായ സാബ്രി കലാമണ്ഡലത്തിൽ എട്ടാം ക്ലാസ് പ്രവേശനം നേടിയത്. കഥകളി ആചാര്യൻ കലാമണ്ഡലം ഗോപിയിൽ നിന്നാണ് ആദ്യമുദ്രകൾ പരിശീലിച്ചത്.
കലാമണ്ഡലം അനിൽകുമാറിന്റെയും മറ്റു അധ്യാപകരുടെയും ശിക്ഷണത്തിലായിരുന്നു സാബ്രിയുടെ പഠനം. ഫൊട്ടോഗ്രഫറായ പിതാവ് കഥകളി ചിത്രങ്ങൾ പകർത്താൻ ക്യാമറയുമായി പോകുമ്പോൾ ഒപ്പം പോയി കഥകളിയോടും കഥകളിവേഷത്തോടും തോന്നിയ ഇഷ്ടമാണ് സാബ്രിയെ കലാമണ്ഡലത്തിൽ എത്തിച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]