ഒഴിവ്:
ചാവക്കാട്∙മണത്തല ഗവ.ഹയർസെക്കൻഡറി സ്കൂളിൽ യുപിഎസ്ടി ഒഴിവ്. കൂടിക്കാഴ്ച നാളെ 2.30ന്.
ചാവക്കാട്∙ നഗരസഭ പദ്ധതി നിർവഹണത്തിന്റെ ഭാഗമായി സർക്കാർ യുപി വിദ്യാലയങ്ങളിൽ കായിക അധ്യാപകനെ നിയമിക്കുന്നു.
കൂടിക്കാഴ്ച ഇന്ന്(03–10) 10.30ന് പുത്തൻകടപ്പുറം ജിഎഫ്യുപി സ്കൂളിൽ.
ചാവക്കാട്∙കടപ്പുറം ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ ഓഫിസ് അറ്റൻഡന്റ് ഒഴിവ്. കൂടിക്കാഴ്ച 6ന് രാവിലെ 11ന്.
ഓപ്പൺ ചെസ് മേള 12ന്
തൃശൂർ ∙ ചെസ് ക്ലബ്ബിന്റെ സംസ്ഥാന ഓപ്പൺ ചെസ് മേള 12ന് പനമുക്ക് സ്വാഗത് ഓഡിറ്റോറിയത്തിൽ .
റേറ്റിങ്, അൺ റേറ്റിങ്, അണ്ടർ 15, അണ്ടർ 10 എന്നീ വിഭാഗങ്ങളിലാണ് മത്സരം. 8ന് മുൻപ് റജിസ്റ്റർ ചെയ്യണം.
300 പേർക്കാണ് പ്രവേശനം. 94470 02935, 93491 92935.
മെഡിക്കൽ ക്യാംപ്
വടക്കേകാട് ∙ തണൽ ട്രസ്റ്റ്, വൃക്ക രോഗികളുടെ കൂട്ടായ്മയായ പോർഫ ചാരിറ്റബിൾ ട്രസ്റ്റ് എന്നിവർ കോട്ടയ്ക്കൽ ആസ്റ്റർ മിംസ് ആശുപത്രിയുടെ സഹകരണത്തോടെ നാളെ 9ന് തണൽ ഡയാലിസിസ് സെന്ററിൽ സൗജന്യ വൃക്ക, കരൾ രോഗ ക്യാംപ് നടത്തും.
ചികിത്സ ആവശ്യമായ രോഗികൾക്ക് സൗജന്യ ചികിത്സ നൽകും. ആദ്യം റജിസ്റ്റർ ചെയ്യുന്ന 400 പേർക്കാണ് അവസരം.
റജിസ്ട്രേഷൻ: 90727 74626.
ചീരക്കുഴി റഗുലേറ്റർ; ഷട്ടറുകൾ അടച്ചു
പഴയന്നൂർ ∙ ഗായത്രി പുഴയിലെ ചീരക്കുഴി റഗുലേറ്ററിന്റെ ഷട്ടറുകൾ ജലസേചനത്തിനായി അടച്ചു. നാളെ മുതൽ കനാലിലേക്കു വെള്ളം ഒഴുക്കി തുടങ്ങും.
പുഴയുടെയും കനാലിന്റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നു ജലവിഭവ വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ എസ്.എസ്.രോഷ്നി അറിയിച്ചു.
കാനനിർമാണം: ഗതാഗത തടസ്സം
ചാവക്കാട്∙ദേശീയപാത 66ൽ ചാവക്കാട് ബിആർഡി ജംക്ഷൻ മുതൽ ഒറ്റത്തെങ്ങ് വരെ കാന നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കൊടുങ്ങല്ലൂരിൽ നിന്നു വരുന്ന എല്ലാ വാഹനങ്ങളും മൂന്നാംകല്ലിൽ നിന്ന് അഞ്ചങ്ങാടി വഴി തിരിഞ്ഞു പോകണം. അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇത് തുടരുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
വൈദ്യുതി മുടങ്ങും
കൊരട്ടി ∙ തൂമ്പുമുറി പാലം, ഗാന്ധിനഗർ, കാടുകുറ്റി ബിഎസ്എൻഎൽ, കോട്ടമുറി, കറുവക്കടവ്, കാടുകുറ്റി ടവർ, വട്ടക്കോട്ട
എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിലെ പ്രദേശങ്ങളിൽ ഇന്ന് 8 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]