തൃശൂർ ∙ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് സ്റ്റേഷനില്‍ മര്‍ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്.
സുജിത്തിനെ പോലീസ് സ്റ്റേഷനിൽ വച്ച് മർദിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് വിവരാവകാശ കമ്മീഷൻ ഉത്തരവ് പ്രകാരം പുറത്തുവന്നത്. 2023 ഏപ്രിൽ അഞ്ചിനായിരുന്നു സംഭവം.
വി.ടി. ബൽറാം സമൂഹമാധ്യമത്തിൽ കുറിച്ചത്
2023ൽ നടന്ന അതിക്രൂരമായ ഈ പോലീസ് മർദ്ദനത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ വരുന്നത് ഇപ്പോൾ മാത്രമാണെങ്കിലും പോലീസ് അധികാരികൾക്ക് വേണമെങ്കിൽ ഇത് നേരത്തേത്തന്നെ പരിശോധിക്കാമായിരുന്നു.
കുന്നംകുളം സ്റ്റേഷനിലെ പോലീസ് മർദ്ദനത്തേക്കുറിച്ച് പരാതികളുണ്ടെന്നും അതിന്മേൽ നിയമനടപടികളാവശ്യപ്പെട്ട് ഇരയായ സുജിത്ത് മുന്നോട്ടുപോവുന്നുണ്ടെന്നും ജില്ലാ പോലീസ് മേധാവിയും റേഞ്ച് ഐജിയുമടക്കമുള്ള ഉന്നത പോലീസ് അധികാരികൾക്ക് സ്വാഭാവികമായും അറിവുള്ളതാണല്ലോ. എന്നിട്ടും എന്തേ അവർ സ്വന്തം നിലക്ക് ഈ CCTV ദൃശ്യങ്ങൾ പരിശോധിച്ച് സത്യം മനസ്സിലാക്കാൻ തയ്യാറാവാതിരുന്നത്?
അതോ സത്യം മനസ്സിലായിട്ടും അത് മൂടിവച്ച് മർദ്ദകരായ പോലീസ് ക്രിമിനലുകളെ സംരക്ഷിക്കുകയായിരുന്നോ ഉന്നത പോലീസ് നേതൃത്വം? ഈ പോലീസുകാരെല്ലാം ഇപ്പോഴും ഇതേ ജില്ലയിൽ ക്രമസമാധാനപാലന ഡ്യൂട്ടിയുമായി വിവിധ സ്റ്റേഷനിൽ ഉണ്ടെന്നതും കാണണം.
യൂത്ത് കോൺഗ്രസ് പ്രവർത്തകനെതിരായ ഈ ക്രൂരമർദ്ദനത്തിന്റെ ഉത്തരവാദികളെ സംരക്ഷിക്കാൻ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടായോ എന്നതും പുറത്തുവരേണ്ടതുണ്ട്. സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് എന്ന സിസ്റ്റത്തിന് നേതൃത്വം നൽകുന്നവർക്ക് ഇക്കാര്യത്തിൽ മറുപടി പറയാൻ ഉത്തരവാദിത്തമുണ്ട്.
പോലീസിലെ ക്രിമിനലുകളെ പുറത്താക്കുക, അവരെ മാതൃകാപരമായി ശിക്ഷിക്കുക, ക്രൂര പീഡനത്തിനിരയായ യുവ പൊതുപ്രവർത്തകന് നീതി നൽകുക.
ആഭ്യന്തര വകുപ്പിന്റെ ചുമതലയിലുള്ളവർക്ക് ഇന്നാട്ടിലെ ജനങ്ങളോട് അൽപ്പമെങ്കിലും പ്രതിബദ്ധതയുണ്ടെങ്കിൽ, അൽപ്പമെങ്കിലും മനുഷ്യപ്പറ്റുണ്ടെങ്കിൽ, അവർ അടിയന്തരമായി ചെയ്യേണ്ടത് ഇത്രയെങ്കിലുമാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]