കാലാവസ്ഥ
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യത
∙ തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല
ഇന്ന്
∙ അടുത്ത 2 ദിവസം ബാങ്ക് അവധി.
ഇടപാടുകൾ ഇന്നു നടത്താം.
വൈദ്യുതി മുടങ്ങും
കൊരട്ടി ∙ ദേവമാത, ആറാംതുരുത്ത്, കർഷക സംഘം, വടക്കേച്ചാൽ എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
നിയമനം
തൃശൂർ ∙ കേരള വന ഗവേഷണ കേന്ദ്രത്തിൽ (കെഎഫ്ആർഐ) റീജനൽ ഫെസിലിറ്റേഷൻ സെന്റർ ഫോർ സസ്റ്റൈനബിൾ ഡവലപ്മെന്റ് ഓഫ് മെഡിസിനൽ പ്ലാന്റ് എന്ന ഗവേഷണ പദ്ധതിയിലേക്ക് അസിസ്റ്റന്റ് പ്രോജക്ട് മാനേജർ തസ്തികയിൽ താൽക്കാലിക നിയമനത്തിന് 15ന് രാവിലെ 10ന് പീച്ചി കെഎഫ്ആർഐയിൽ അഭിമുഖം നടക്കും. www.kfri.res.in, 0487 2690100.
സീറ്റൊഴിവ്
തൃപ്രയാർ ∙ തളിക്കുളത്തെ കാലിക്കറ്റ് സർവകലാശാലാ സിസിഎസ്ഐടിയിൽ എംസിഎ പ്രോഗ്രാമിൽ സീറ്റൊഴിവ്.
അപേക്ഷകർ 8ന് വൈകിട്ട് 3നുള്ളിൽ കോളജിൽ ഹാജരാകണം. 0487– 2607112.
അധ്യാപകർ
കിഴുപ്പിള്ളിക്കര∙ ഗവ.നളന്ദ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഇംഗ്ലിഷ് അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച സെപ്റ്റംബർ 9ന് രാവിലെ 11ന്. 9847616562.
കുന്നത്തങ്ങാടി∙ അരിമ്പൂർ ഗവ.യുപി സ്കൂളിൽ ഹിന്ദി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ഇന്നു രാവിലെ 10.30ന്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]