ശ്രീനാരായണപുരം ∙ ആല-പനങ്ങാട് സ്മാർട് വില്ലേജ് ഓഫിസ് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. കയ്പമംഗലം നിയോജക മണ്ഡലത്തിൽ മിനി സിവിൽ സ്റ്റേഷന്റെ നിർമാണം ഉടൻ ആരംഭിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി മന്ത്രി പറഞ്ഞു.
റവന്യു വകുപ്പ് സ്മാർട്ട് ആകുന്നതിന്റെ ഭാഗമായി എല്ലാവർക്കും പത്ത് അക്ക സംഖ്യയുള്ള ചിപ്പ് ഘടിപ്പിച്ച ഡിജിറ്റൽ റവന്യു കാർഡുകൾ വിതരണം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇ.ടി.ടൈസൺ എംഎൽഎ അധ്യക്ഷത വഹിച്ചു.
പൊന്നാംപടിക്കൽ ഇബ്രാഹിം ഹാജി, ഭാര്യ ഹാജിറ എന്നിവർ നൽകിയ 30 സെന്റ് ഭൂമിയിലാണ് വില്ലേജ് ഓഫിസ് നിർമിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ഗിരിജ, പഞ്ചായത്ത് പ്രസിഡന്റുമാരായ എം.എസ്.മോഹനൻ, കെ.പി.രാജൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിത പ്രദീപ്, ജില്ലാ പഞ്ചായത്തംഗം സുഗത ശശിധരൻ എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]