വരടിയം∙ സെന്ററിൽ നടപ്പാക്കുന്ന അശാസ്ത്രീയ റോഡ് വികസനത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. മുണ്ടൂർ– കൊട്ടേക്കാട് റോഡ് വികസനത്തിന്റെ ഭാഗമായി വരടിയം സെന്ററിൽ റോഡിന്റെ ഒരു ഭാഗം ക്രമാതീതമായി ഉയരം കൂട്ടിയതാണ് ജനത്തിന് ദുരിതമാകുന്നത്. റോഡിന് ഉയരം കൂടിയതോടെ സമീപമുള്ള വ്യാപാര സ്ഥാപനങ്ങൾ 3 അടിയിൽ അധികം താഴ്ചയിലായി. അനുബന്ധ റോഡ് ആനുപാതികമായി ചരിവ് ക്രമപ്പെടുത്തി ഉയർത്താത്തതിനാൽ വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും പ്രധാന റോഡിലെത്താൻ കൂടുതൽ ബുദ്ധിമുട്ടായി. ഞായറാഴ്ചയാണ് മുന്നറിയിപ്പു നൽകാതെ പെട്ടെന്ന് മെറ്റൽ ഇറക്കി ഉയരം വർധിപ്പിച്ചത്.
നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പൊതുമരാമത്ത് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറും അസിസ്റ്റന്റ് എൻജിനീയറും സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ചനടത്തി. നാട്ടുകാർ ഉന്നയിച്ച അപാകതകൾ പരിഹരിക്കാമെന്ന് ഉറപ്പു ലഭിച്ചതോടെ പ്രതിഷേധം അവസാനിപ്പിച്ചു. കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി.ബിജു, അവണൂർ പഞ്ചായത്തംഗം സുരേഷ് അവണൂർ, കോൺഗ്രസ് അടാട്ട് ബ്ലോക്ക് വൈസ് പ്രസിഡന്റ് ലിന്റോ വരടിയം, വി.സോമസുന്ദരൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ചേർപ്പ് ∙ കുണ്ടും കുഴിയുമായി കിടക്കുന്ന ചൊവ്വൂർ – പൂത്തറയ്ക്കൽ റോഡിനോട് അധികൃതർ കാണിക്കുന്ന അവഗണനയ്ക്കെതിരെ തിരുവോണനാളിൽ അർധദിന ഉപവാസ സമരവുമായി കോൺഗ്രസ് പ്രവർത്തകർ. 2013ൽ ടാറിങ് കഴിഞ്ഞശേഷം ഇക്കാലമത്രയും അറ്റകുറ്റപ്പണി ചെയ്യാതെ തകർന്നുകിടക്കുകയാണ് 3 കിലോമീറ്റർ വരുന്ന ഈ റോഡെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സിജോ ജോർജ് പറയുന്നു. സമരം അനിൽ അക്കര ഉദ്ഘാടനം ചെയ്യും. ചേർപ്പ്, അവിണിശേരി പഞ്ചായത്തുകളിലായാണ് ഈ റോഡ്.
മുടിക്കോട് ∙ ദേശീയപാതയിലെ മുടിക്കോട് സർവീസ് റോഡിൽ അറ്റകുറ്റപ്പണി തുടങ്ങി. ഓണക്കാല തിരക്ക് മുന്നിൽക്കണ്ടാണ് തൃശൂർ ഭാഗത്തേക്കുള്ള സർവീസ് റോഡിൽ പണി തുടങ്ങിയത്.
പണികൾ ഇന്നും തുടരും. ഇതുമൂലം ഇന്നലെ രാവിലെ മുതൽ രാത്രി വരെ വിവിധ സമയങ്ങളിൽ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. പീച്ചി റോഡ് ജംക്ഷൻ മുതൽ വാഹനങ്ങളുടെ കുരുക്ക് നീണ്ടു.
സ്വകാര്യ വാഹനങ്ങൾ പള്ളിക്കണ്ടം കൂട്ടാല വഴിയാണ് കടന്നുപോയത്. അതേസമയം, ഗതാഗതക്കുരുക്ക് മൂലം പള്ളിക്കണ്ടം – കൂട്ടാല വഴി തിരിഞ്ഞു പോകുന്ന സ്വകാര്യബസുകൾ കൂട്ടാലയിൽ നിന്ന് മുളയം വഴി പോകണമെന്ന് പൊലീസ് അറിയിച്ചു. കൂട്ടാലയിൽനിന്ന് മുടിക്കോട് ഭാഗത്തേക്ക് വാഹനങ്ങൾ കടത്തിവിടില്ല. കാറുകൾക്കും ഈ വഴി പ്രവേശനം ഉണ്ടാവില്ലെന്ന് പൊലീസ് അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]