
വടക്കാഞ്ചേരി ∙ അകമല ഫോറസ്റ്റ് സ്റ്റേഷനും അകമലയിലെ വൈൽഡ് ലൈഫ് വെറ്ററിനറി ക്ലിനിക്കും അടച്ചു പൂട്ടിയതിനൊപ്പം വനംവകുപ്പ് ഉപേക്ഷിച്ചു പോയ ജീപ്പ് 2 വർഷമായി തുരുമ്പെടുത്തു നശിക്കുന്നു. വെറ്ററിനറി ക്ലിനിക്കിനു മുൻപിൽ നിർത്തിയിട്ട
ജീപ്പ് തുരുമ്പു കയറി നശിക്കുന്നതിനു പുറമേ ഇഴ ജന്തുക്കളുടെ താവളവുമായി. 2027 വരെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉള്ള വാഹനമാണു നശിച്ചു കൊണ്ടിരിക്കുന്നത്.
വാഹനം ഉപേക്ഷിച്ച പോയതിനു ശേഷം ഇൻഷുറൻസ് പുതുക്കിയിട്ടില്ലെന്നാണു മോട്ടർ വാഹന വകുപ്പിന്റെ ഓൺലൈൻ സൈറ്റിൽ നിന്നു ലഭ്യമാകുന്ന വിവരം.
ഫോറസ്റ്റ് സ്റ്റേഷനുകളിൽ വേണ്ടത്ര വാഹന സൗകര്യം ഇല്ലാതിരിക്കുമ്പോഴാണ് സാമാന്യം നല്ല കണ്ടീഷനിലായിരുന്ന ജീപ്പിന് ഈ ദുരവസ്ഥ. അകമലയിലെ വൈൽഡ് ലൈഫ് വെറ്ററിനറി ക്ലിനിക്കിന്റെ പ്രവർത്തനം അകാരണമായി 2 വർഷം മുൻപ് നിർത്തിയതാണ്. 4 വർഷം മുൻപ് അകമല ഫോറസ്റ്റ് സ്റ്റേഷനും സർക്കാർ ഉത്തരവിനെ തുടർന്ന് അടച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]