തൃശൂർ ∙ മദ്യക്കുപ്പിയുടെ പുറത്തു രേഖപ്പെടുത്തിയതിനെക്കാൾ 60 രൂപ കൂടുതൽ ഉപഭോക്താവിൽ നിന്ന് ഈടാക്കിയ ബവ്റിജസ് കോർപറേഷന് 15,060 രൂപയുടെ ‘മറുപണി’! അധികമായി വാങ്ങിയ 60 രൂപ മടക്കിക്കൊടുക്കണമെന്നും 5000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതിച്ചെലവും 9% പലിശസഹിതം ഉപഭോക്താവിനു നൽകണമെന്നും ഉപഭോക്തൃ കമ്മിഷൻ ഉത്തരവിട്ടു.
ചാലക്കുടി പേരാമ്പ്ര സ്വദേശിയാണു പരാതിക്കാരൻ.
ബവ്കോ ഔട്ലെറ്റിൽ നിന്ന് 740 രൂപ എംആർപി രേഖപ്പെടുത്തിയ ബ്രാണ്ടി വാങ്ങിയപ്പോൾ 800 രൂപ ഈടാക്കിയെന്നാണു പരാതി. കുപ്പിയുടെ പുറത്തു കണ്ടതിനെക്കാൾ കൂടുതൽ തുക തരാനാകില്ലെന്നു പരാതിക്കാരൻ പറഞ്ഞെങ്കിലും മദ്യത്തിനു വില വർധിപ്പിച്ചെന്ന ന്യായം പറഞ്ഞു പുതിയ നിരക്ക് ഈടാക്കുകയായിരുന്നു.
2011ലെ പാക്കേജ്ഡ് കമ്മോഡിറ്റീസ് ചട്ടങ്ങളുടെ ലംഘനമാണു ബവ്കോ നടപടി എന്നു കമ്മിഷൻ വിലയിരുത്തി.
ഭാവിയിൽ എംആർപി അനുസരിച്ചു മാത്രമേ മദ്യം വിൽക്കുന്നുള്ളൂ എന്നുറപ്പാക്കാൻ ബവ്കോ എംഡിക്കും കമ്മിഷൻ നിർദേശം നൽകി. മദ്യവില കൂട്ടിയാൽ അക്കാര്യം ഔട്ലെറ്റുകളുടെ മുന്നിൽ പ്രദർശിപ്പിക്കാനും കമ്മിഷൻ പ്രസിഡന്റ് സി.ടി.
സാബു, അംഗങ്ങളായ റാം മോഹൻ, എസ്. ശ്രീജ എന്നിവർ നിർദേശിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]