
സീറ്റൊഴിവ്
എൽത്തുരുത്ത് ∙ സെന്റ് അലോഷ്യസ് കോളജിൽ ഇക്കണോമിക്സ്, ഇംഗ്ലിഷ്, മാത്സ്, കൊമേഴ്സ്, ഫിസിക്സ്, കെമിസ്ട്രി, സുവോളജി, സ്റ്റാറ്റിസ്റ്റിക്സ് എന്നീ പി.ജി വിഭാഗങ്ങളിൽ ഒഴിവുള്ള എസ്സി, എസ്ടി, ഒഇസി, മെറിറ്റ്, കമ്യൂണിറ്റി, സ്പോർട്സ് സീറ്റുകളിൽ ഒഴിവുണ്ട്. കാലിക്കറ്റ് സർവകലാശാലയിൽ റജിസ്റ്റർ ചെയ്ത വിദ്യാർഥികൾ 8നു വൈകിട്ട് 4ന് അകം ക്യാപ് റജിസ്ട്രേഷൻ കോപ്പിയും അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം എത്തണം.
9400137800.
അപേക്ഷ ക്ഷണിച്ചു
തൃപ്രയാർ ∙ നാട്ടിക എസ്എൻ കോളജിൽ 5 വർഷ ഇന്റഗ്രേറ്റഡ് എംഎസ്സി (സ്റ്റാറ്റിസ്റ്റിക്സ്) കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു സയൻസിൽ ഗണിതം ഒരു വിഷയമായി പഠിച്ചവർക്ക് അപേക്ഷിക്കാം.
അപേക്ഷകർ 10ന് മുൻപ് കോളജ് ഓഫിസുമായി ബന്ധപ്പെടണം. 0487 – 2391246.
പ്രഫഷനൽ നാടകോത്സവം 17 മുതൽ
തൃശൂർ ∙ എടക്കളത്തൂർ ദേശാഭിമാനി കലാകായിക സാംസ്കാരിക വേദി പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ശ്രീരാമചന്ദ്ര യുപി സ്കൂളിൽ 17 മുതൽ 26 സംസ്ഥാന പ്രഫഷനൽ നാടകോത്സവം സംഘടിപ്പിക്കും.
ഈ വർഷത്തെ പുതിയ നാടകങ്ങളുടെ ആദ്യ അവതരണമായിരിക്കും നടക്കുക. പ്രത്യേകം തയാറാക്കുന്ന വേദിയിൽ ദിവസവും വൈകിട്ട് 7ന് നാടകം ആരംഭിക്കുമെന്ന് ചെയർമാൻ വി.എസ്.മാധവൻ, കൺവീനർ കെ.സി.
ഷാജു, സെക്രട്ടറി എ.എം.ലിജീഷ് എന്നിവർ അറിയിച്ചു.
സൗജന്യ സിവിൽ സെർവന്റ് പരിശീലന പദ്ധതി
തൃശൂർ∙ ജില്ലാ പഞ്ചായത്തും അനന്ത ഐഎഎസ് അക്കാദമിയും ചേർന്ന് സൗജന്യ സിവിൽ സെർവന്റ് പരിശീലന പദ്ധതി ആരംഭിക്കുന്നു. ഏഴാം ക്ലാസ് മുതൽ 10 വരെയുള്ള കുട്ടികൾക്കും ഹയർസെക്കൻഡറി –ബിരുദ വിദ്യാർഥികൾക്കും ഓരോ പഞ്ചായത്തിലെയും ഡിഗ്രി പഠനം പൂർത്തിയാക്കിയ അർഹതപ്പെട്ട
വിദ്യാർഥിക്കും എന്ന നിലയിൽ 3 തലങ്ങളായാണ് പരിശീലനം. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ തലങ്ങളിൽ നടത്തുന്ന സ്കോളർഷിപ് പരീക്ഷയിലൂടെയാണ് ആദ്യ രണ്ട് കാറ്റഗറിയിലേക്കുള്ള വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നത്.
തിരഞ്ഞെടുക്കുന്ന 5 പേർക്കാണ് അവസരം. ബ്ലോക്ക് തലത്തിലും ഓൺലൈനായുമായിരിക്കും ക്ലാസുകൾ.
മൂന്നാമത്തെ കാറ്റഗറിയിൽ കഴിവിന്റെ അടിസ്ഥാനത്തിൽ ഓരോ പഞ്ചായത്തിൽനിന്നുള്ള ഒരാൾക്കുമാണ് അവസരം. ഈ കാറ്റഗറിയിലുള്ളവർക്ക് അനന്ത ഐഎഎസ് അക്കാദമിയുടെ റസിഡന്റ്ഷ്യൽ ക്യാംപസിലാണ് ക്ലാസുകൾ. താൽപര്യമുള്ള ഉദ്യോഗാർഥികൾ ഗൂഗിൾ ഫോം വഴി 30 നുള്ളിൽ വഴി അപേക്ഷിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ്, സെക്രട്ടറി ടോബി തോമസ്, സുഭാഷ് ചന്ദ്രൻ, ആർ.എം.ജാബിർ എന്നിവർ അറിയിച്ചു.
സെപ്റ്റംബർ 14നാണ് പരീക്ഷ.
നേത്രദാന ബോധവൽക്കരണ സൈക്കിൾ റാലി
തൃശൂർ∙പാലക്കാട് ആസ്ഥാനമായ അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയും നേത്ര ബാങ്കും തൃശൂർ ബൈക്കേഴ്സ് ക്ലബ്ബുമായി ചേർന്നു നടത്തുന്ന നേത്രദാന ബോധവൽക്കരണ സൈക്കിൾ റാലിയും നോട്ടിസ് വിതരണവും ഇന്നു രാവിലെ 7ന് കോർപറേഷൻ ഓഫിസിനു മുന്നിൽ നിന്നു ആരംഭിക്കും. റാലി പാലക്കാട് അഹല്യ കണ്ണാശുപത്രിയിൽ സമാപിക്കും.
പൂർവവിദ്യാർഥി സംഗമം
തൃശൂർ ∙ എൻഎസ്എസ് ഇംഗ്ലിഷ് മീഡിയം സ്കൂളിലെ 1995 എസ്എസ്എൽസി ബാച്ചിന്റെ സംഗമം ‘ഓർമക്കൂട്ട്’ ഇന്ന് 9.30ന് കസിനോ ഹോട്ടലിൽ നടക്കും. പൂർവ അധ്യാപകർ ദീപം തെളിച്ച് പരിപാടിക്കു തുടക്കം കുറിക്കും.
ജലവിതരണം മുടങ്ങും
തൃശൂർ ∙ പീച്ചിയിലെ 20 എംഎൽഡി ജല ശുദ്ധീകരണശാലയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ തൃശൂർ പഴയ മുനിസിപ്പൽ പ്രദേശങ്ങളിൽ 5ന് ശുദ്ധജല വിതരണം പൂർണമായും തടസ്സപ്പെടും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]