എറവ്∙ ഏഴ് നിറങ്ങളിൽ വിരിഞ്ഞ പതിനായിരത്തിലേറെ റോസാപ്പൂക്കളുടെ സൗരഭ്യത്തിൽ എറവ് സെന്റ് തെരസേസ് കപ്പൽപള്ളി തിരുനാളിന് തുടക്കം. ആയിരക്കണക്കിന് അലങ്കാരദീപങ്ങളാൽ ദീപക്കപ്പലും തെളിഞ്ഞു. തിരുനാൾ മധുരം പകർന്ന് പുഷ്പാമൃതവും നൽകി.
ഇന്നലെ വൈകിട്ട് ഇടവക മധ്യസ്ഥ വിശുദ്ധ കൊച്ചുത്രേസ്യയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിനെത്തിയ എല്ലാവർക്കും റോസാപ്പൂ നൽകി.
പതിനൊന്നായിരം റോസാപ്പൂക്കളാണ് വിതരണം ചെയ്തത്. സ്വർഗത്തിൽനിന്ന് അനുഗ്രഹങ്ങളുടെ റോസാപ്പൂക്കൾ വർഷിക്കുമെന്ന് ജീവിച്ചിരിക്കേ വിശുദ്ധ കൊച്ചുത്രേസ്യ നൽകിയ വാഗ്ദാനത്തിന്റെ പ്രതീകമായാണ് റോസാപ്പൂക്കൾ വിതരണം ചെയ്തത്. ഏറ്റുവാങ്ങുന്ന റോസാപ്പൂക്കൾ അടുത്ത വർഷത്തെ തിരുനാൾ വരെ വിശ്വാസികൾ സൂക്ഷിച്ചുവയ്ക്കും.
വികാരി ഫാ.ഡോ.റോയ് ജോസഫ് വടക്കൻ, സഹവികാരി ഫാ.
ജോഷ് വിൻ കൊക്കൻ, തിരുനാൾ കൺവീനർമാർ, കൈക്കാരന്മാർ, റോസാപ്പൂ നേർച്ച സമർപ്പിച്ച കുടുംബാംഗങ്ങൾ എന്നിവർ ചേർന്ന് ഷംഷാബാദ് അതിരൂപത ആർച്ച് ബിഷപ് മാർ പ്രിൻസ് ആന്റണി പാണേങ്ങാടനെ റോസാപ്പൂക്കൾ നൽകി സ്വീകരിച്ചു. തുടർന്ന് അദ്ദേഹം റോസാപ്പൂ വിതരണം ഉദ്ഘാടനം ചെയ്തു.
തുടർന്ന് പ്രസുദേന്തി വാഴിക്കലും റോസാപ്പൂ വെഞ്ചിരിപ്പും ആശീർവാദവും.
തുടർന്ന് കുർബാന, കൂടുതുറക്കൽ ശുശ്രൂഷ. ആർച്ച് ബിഷപ് ദീപക്കപ്പലും ദീപലങ്കാരങ്ങളും സ്വിച്ചോൺ ചെയ്തു. കപ്പേളയിൽനിന്ന് തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം ആരംഭിച്ച് തിരുനാൾ പൂപ്പന്തലിലെത്തി.
രാത്രി എറവ് ആറാംകല്ലിലെ കപ്പേളയിൽനിന്ന് ആരംഭിച്ച പുഷ്പക്കുരിശ് എഴുന്നള്ളിപ്പ് പള്ളിയിൽ സമാപിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

