കട്ടിളപ്പൂവം ∙ കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി കട്ടിലപ്പൂവം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് സംഘടിപ്പിച്ച പരിപാടിയിൽ മലയാളത്തിലെ എഴുത്തുകാരൻ മേതിൽ രാധാകൃഷ്ണനും നടനും എഴുത്തുകാരനുമായ വി.കെ.ശ്രീരാമനും പങ്കെടുത്തു.
മേതിൽ രാധാകൃഷ്ണന്റെ തൃശൂരിലെ വീട്ടിലെത്തിയ എൻഎസ്എസ് വൊളന്റിയർമാർ എഴുത്തുകാരനുമായി സംവാദം നടത്തി.
പുതിയ തലമുറയിലെ കുട്ടികളുടെ സ്വഭാവരീതികളെക്കുറിച്ചും ജെൻ സീ കുട്ടികളുടെ മനോഭാവത്തെക്കുറിച്ചുമായിരുന്നു മേതിൽ രാധാകൃഷ്ണൻ സംസാരിച്ചത്. സ്കൂൾ സന്ദർശിച്ച വി.കെ.ശ്രീരാമൻ, നല്ല മലയാള ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ചു സംസാരിച്ചു.
പ്രിൻസിപ്പൽ ശാലിനി റാണി അധ്യക്ഷത വഹിച്ചു. സ്കൂൾ എൻഎസ്എസ് പ്രോഗ്രാം ഓഫിസറും ഗണിതാധ്യാപികയുമായ രമ്യ ചന്ദ്രൻ പരിപാടിക്ക് നേതൃത്വം നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

