അന്തിക്കാട്∙മാലിന്യവും ചെളിയും ദുർഗന്ധവും വമിക്കുന്ന ആൽസെന്ററിലെ പഴയ കമ്യൂണിറ്റി ഹാൾ പൊളിച്ച സ്ഥലത്ത് അന്തിക്കാട് പഞ്ചായത്തിന്റെ കൃഷിഭവന്റെയും കുടുംബശ്രീയുടെയും ഓണച്ചന്തയും സ്റ്റാളും തുടങ്ങുന്നതിനു സ്റ്റാൾ കെട്ടി. എന്നാൽ പ്രതിഷേധത്തെ തുടർന്ന് ഇവിടെ നിന്ന് ഓണച്ചന്തയും സ്റ്റാളുകളും മാറ്റി. ഇന്നലെ രാവിലെ ഓണച്ചന്തയിലേക്കും സ്റ്റാളിലേക്കുമുള്ള സാധനങ്ങൾ കൊണ്ടുവന്നെങ്കിലും ചെളിയുടെ മുകളിൽ കസേരയിട്ടിരുന്നു കച്ചവടം ചെയ്യാനാകാത്ത സ്ഥിതിയായിരുന്നു.
ഷെഡിന്റെ മുൻപിലെ മതിലിനരികിൽനിന്നും വശങ്ങളിൽനിന്നുമുള്ള ദുർഗന്ധവും വന്ന് തുടങ്ങിയതോടെ പ്രതിഷേധമുയർന്നു. ഒടുവിൽ കുടുംബശ്രീ സ്റ്റാളുകൾ അന്തിക്കാട് സെന്ററിലെ കെജിഎം സ്കൂൾ മുറ്റത്തേക്കും കൃഷിഭവന്റെ ഓണച്ചന്ത മിനിസിവിൽ സ്റ്റേഷന്റെ മുൻപിലെ പാർക്കിങ് ഷെഡിലേക്കും മാറ്റുകയായിരുന്നു.
സെന്ററിൽനിന്ന് കുറച്ച് ദൂരം കിഴക്കോട്ട് മാറിയുള്ള മിനിസിവിൽ സ്റ്റേഷനിലേക്കുള്ള റോഡ് തകർന്ന് കിടക്കുന്നതിനാൽ ഏറെ ബുദ്ധിമുട്ടിയാണ് നാട്ടുകാർ ഓണച്ചന്തയിലെത്തുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]