ചേലക്കര ∙ മൂന്നു കിലോമീറ്റർ ദൂരം ലക്ഷപ്രഭുക്കളായി 3 പേർ! ആ ദൂരമവസാനിച്ചപ്പോൾ ലക്ഷങ്ങൾ തിരിച്ചു കൊടുത്തെങ്കിലും അവർക്ക് കോടിപതികളുടെ തിളക്കം.
ഓണത്തിരക്കിൽ കൊച്ചുകുട്ടികൾക്ക് വായിച്ചു കൊടുക്കാൻ ഇതിലും നല്ലൊരു കഥയില്ല. അതിങ്ങനെയാണ്… ഓണാഘോഷത്തോടനുബന്ധിച്ചു മുഖാരിക്കുന്ന് ഗ്രൗണ്ടിൽ നടക്കുന്ന തലമപ്പന്തു കളി കഴിഞ്ഞു ശനി രാത്രി ഏഴരയോടെ വീട്ടിലേക്കു മടങ്ങുമ്പോൾ ആദർശ്(17), ആദർശ്(21), സൂര്യജിത്ത് (16) എന്നീ സുഹൃത്തുക്കൾ ഒരു ബാഗ് കാണുന്നു.
തുറന്നുനോക്കിയപ്പോൾ നോട്ടുകൾ.
സമയം രാത്രി ഏഴരയായിരുന്നു. കൂടുതൽ സമയം കളയാതെ കുട്ടികൾ പൊലീസ് സ്റ്റേഷനിലേക്കു നടന്നു; മൂന്നുകിലോമീറ്റർ ദൂരം.
സംഭവം ആരെയും അറിയിച്ചില്ല. നാട്ടുകാരൻ തന്നെയായ മൂലങ്കോട്ടിൽ ബാലകൃഷ്ണന്റേതായിരുന്നു ബാഗ്.
3 ലക്ഷം രൂപയുണ്ടായിരുന്നു. ഓട്ടോറിക്ഷയിലെ ഡ്രൈവിങ് സീറ്റിൽ നിന്നു വീണു പോയതാണെന്നും സുഹൃത്തിന്റെ പണമാണു ബാഗിൽ ഉണ്ടായിരുന്നതെന്നും ബാലകൃഷ്ണൻ പറഞ്ഞു.
പൊലീസ് സാന്നിധ്യത്തിൽ വിദ്യാർഥികൾ തന്നെ ബാഗ് ഉടമയ്ക്കു നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]