
മലക്കപ്പാറ∙ നാലു വയസ്സുകാരൻ രാഹുലിനെ പുലി കടിച്ചെടുത്ത് ഓടിയത് അടച്ചുറപ്പില്ലാത്ത കുടിലിൽ നിന്ന്. അച്ഛനും അമ്മയും രണ്ടു കുഞ്ഞുങ്ങളും താമസിക്കുന്നത് തുണി കൊണ്ടു മറച്ച കുടിലിലാണ്.
പുലർച്ചെ രണ്ടരയോടെയാണ് പുലി കുടിലിൽ എത്തിയത്. പാതി ഉറക്കത്തിലും അച്ഛന്റെ കരുതൽ കുഞ്ഞിന്റെ ജീവൻ തിരിച്ചു പിടിച്ചു.
വീരൻകുടി ഉന്നതിയിലെ 7 കുടുംബങ്ങളാണ് ഇവിടെയുള്ളത്. മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്നാണ് മുൻപത്തെ സ്ഥലത്തു നിന്ന് വീടുകൾ ഉപേക്ഷിച്ച് സുരക്ഷിതമായ ഞണ്ടുച്ചുട്ടാൻ തോടിനു സമീപത്ത് ഇവർ കുടിൽകെട്ടി താമസിക്കാനെത്തിയത്.
മലയാറ്റൂർ വനം ഡിവിഷനിലെ ഇടമലയാർ റേഞ്ചിലാണ് വീരൻകുടി ഗ്രാമം.
മലക്കപ്പാറ എസ്എച്ച്ഒ എച്ച്.എൽ.സജീഷ്, എസ്.ഐ.താജുദ്ദീൻ, സിപിഒമാരായ അഖിൽ, ബിജു എന്നിവരെത്തിയാണ് ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനം നടത്തിയത്. കുട്ടിയുടെ ആരോഗ്യ സ്ഥിതി നിരീക്ഷിച്ചു വരികയാണെന്നും മുറിവ് ഗുരുതരമാണെന്നും മെഡിക്കൽ കോളജിലെ ഡോക്ടർമാർ അറിയിച്ചു.
കലക്ടർ അർജുൻ പാണ്ഡ്യൻ ആശുപത്രിയിൽ കുഞ്ഞിനെയും രക്ഷിതാക്കളെയും സന്ദർശിച്ചു.
ഇവർ താമസിക്കുന്ന ഗ്രാമത്തിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുമെന്നും രാത്രി പട്രോളിങ് ഉൾപ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുമെന്നും വനം വകുപ്പ് അറിയിച്ചു. ഇടമലയാർ റേഞ്ച് ഓഫിസർ കെ.എം.
ഷെയ്ഖ് റഷീദ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർ ശന്തനു, പെരുമുഴി എസ്എഫ്ഒ ജോമോൻ എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് പരിശോധന നടത്തി.
മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് സർക്കാർ മാറ്റി പാർപ്പിക്കുന്നതിനായി നടപടി സ്വീകരിച്ച വീരൻകുടി ആദിവാസി ഗ്രാമത്തിലെ കുടുംബങ്ങൾ പുനരധിവാസം സംബന്ധിച്ച് ആശങ്കയിലെന്ന് ബിജെപി അതിരപ്പിള്ളി പഞ്ചായത്ത് കമ്മിറ്റി. പുനരധിവാസം സംബന്ധിച്ച് ജില്ലാ ഭരണകൂടവും ട്രൈബൽ വകുപ്പും നിലപാട് വ്യക്തമാക്കണമെന്ന് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സിമിൽ ഗോപി ആവശ്യപ്പെട്ടു.
വിദഗ്ധ ചികിത്സ ഉറപ്പാക്കി: കലക്ടർ
പുലിയുടെ ആക്രമണത്തിൽ പരുക്കേറ്റ രാഹുലിന് വിദഗ്ധ ചികിത്സ ഉറപ്പാക്കിയതായി കലക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു.
2018ലെ വെള്ളപ്പൊക്കത്തിൽ വീടുകൾ നഷ്ടപ്പെട്ട് പ്ലാസ്റ്റിക് ഷെഡുകളിൽ ദുരിത ജീവിതം നയിക്കുന്നവരാണ് വീരൻകുടിയിലുള്ളവർ. ഈ കുടുംബങ്ങളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികൾ അവസാനഘട്ടത്തിലാണെന്നും കലക്ടർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]