
കൊരട്ടി ∙ ദേശീയപാതയിലെ യാത്രാദുരിതത്തിന് അറുതിയില്ല.കോടതിയുടെയും കലക്ടറുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഇടപെടലിനു ശേഷവും സ്ഥിതിയിൽ മാറ്റമില്ല. യാത്രക്കാർ മണിക്കൂറുകളോളം പാതയിൽ കുരുങ്ങുന്നതു തുടരുകയാണ്.
മുരിങ്ങൂരിലും ചിറങ്ങരയിലും കുഴികൾ നിറഞ്ഞ സ്ഥിതിയിലാണ്. മുരിങ്ങൂരിലെയും ചിറങ്ങരയിലെയും അടിപ്പാതയുടെ അനുബന്ധ റോഡ് നിർമാണത്തിന്റെ പണികൾ ഏതാണ്ടു പൂർണമായി നിലച്ച മട്ടാണ്. വർക്ക് സൈറ്റിൽ നിന്നു തൊഴിലാളികളെ പിൻവലിച്ചു.
രണ്ടിടത്തും അടിപ്പാതയുടെ പ്രധാന ഭാഗമായ ബോക്സ് നിർമാണം പൂർത്തിയാക്കി ഗതാഗതത്തിനു തുറന്നിരുന്നു.
പാർശ്വഭിത്തി നിർമാണത്തിന് ആവശ്യമായ കോൺക്രീറ്റ് സ്ലാബുകൾ നേരത്തെ എത്തിച്ചിരുന്നെങ്കിലും അവ നിർമാണ സ്ഥലത്തു കിടക്കുന്നുണ്ട്.കഴിഞ്ഞ മാർച്ചിൽ പുർത്തിയാകുമെന്ന് അറിയിച്ച ജോലികളാണു കാലാവധി പിന്നിട്ടു മാസങ്ങൾക്കു ശേഷവും പാതിവഴിയിലുള്ളത്. കൊരട്ടി ജംക്ഷനും പൊലീസ് സ്റ്റേഷനും ഇടയിൽ ദേശീയപാതയ്ക്കു കുറുകെയുള്ള കാനയുടെ നിർമാണം, മുരിങ്ങൂരിൽ ദേശീയപാതയ്ക്കു കുറുകെ ഇടതുകര കനാലിന്റെ പാലം, കേന്ദ്ര ഗവ. പ്രസിന് സമീപം കാനയുടെയും പാലത്തിന്റെയും നിർമാണം എന്നിവയും പൂർത്തിയാക്കാനായിട്ടില്ല.ബദൽ റോഡുകൾ ടാറിങ് നടത്തണമെന്ന നിർദേശവും പാലിക്കപ്പെട്ടില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]