
ശ്രീനാരായണപുരം ∙ദേശീയപാത 66 എ യിൽ ശ്രീനാരായണപുരം പഞ്ചായത്തിലെ സാഹിബിന്റെ പള്ളി നടയിൽ അടിപ്പാത നിർമിക്കുന്നതിനു ഉദ്യോഗസ്ഥ സംഘം സാധ്യത തേടി. പ്രദേശവാസികളുടെയും ജനപ്രതിനിധികളുടെയും നിരന്തരമായ ആവശ്യത്തെ തുടർന്നു ദേശീയപാത ഉദ്യോഗസ്ഥ സംഘം നിർദിഷ്ട
സ്ഥലത്തു പരിശോധന നടത്തും. ആദ്യ ഘട്ടത്തിൽ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ സ്ഥലത്തെത്തി പ്രദേശവാസികളുമായി ആശയവിനിമയം നടത്തി.ജില്ലാ വികസന സമിതി യോഗത്തിലും മുഖ്യമന്ത്രി വിളിച്ചു ചേർത്ത എംഎൽഎമാരുടെ യോഗത്തിലും ഇ.ടി.ടൈസൺ എംഎൽഎ പള്ളിനട
അടിപ്പാത സംബന്ധിച്ചു ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നാണ് കലക്ടർ സ്ഥലത്തെത്തിയത്.
യാത്രാക്ലേശം,പൊതു സ്ഥാപനങ്ങളായ പഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസ്, നിർദിഷ്ട
മിനി സിവിൽ സ്റ്റേഷൻ, മുഹമ്മദ് അബ്ദു റഹ്മാൻ സാഹിബ് മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ആയുർവേദ ആശുപത്രി എന്നീ സ്ഥാപനങ്ങളിലേക്കും പൊതുജനങ്ങൾക്ക് എത്താനുള്ള ദുരിതം ചൂണ്ടിക്കാട്ടി എംഎൽഎയും പഞ്ചായത്തും ഹർജി നൽകിയിരുന്നു.പള്ളിനട
റോഡിനു കിഴക്കുവശം നിർദിഷ്ട മിനി സിവിൽ സ്റ്റേഷനു സൗജന്യമായി സ്ഥലം ലഭിച്ചിട്ടുണ്ട്.
ഇവിടെ മിനി സിവിൽ സ്റ്റേഷൻ നിർമിക്കാൻ ഫണ്ടും അനുവദിച്ചു.
അടിപ്പാത ഇല്ലാത ദേശീയപാത യാഥാർഥ്യമായാൽ പൊതുജനങ്ങളുടെ ദുരിതം ജില്ലാ കലക്ടർക്കും ഉദ്യോഗസ്ഥ സംഘത്തിനും ബോധ്യപ്പെട്ടതായി എംഎൽഎ പറഞ്ഞു. ഇ.ടി.
ടൈസൺ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.മോഹനൻ, മറ്റു ജനപ്രതിനിധികൾ, ഡപ്യൂട്ടി കലക്ടർ ജി.കെ.പ്രദീപ്, എൻഎച്ച് എൽഎ ഡപ്യൂട്ടി കലക്ടർ കെ.രേവ, തഹസിൽദാർ എം.ശ്രീനിവാസ്, ഡപ്യൂട്ടി തഹസിൽദാർ കെ.എം.റസിയ, വില്ലേജ് ഓഫിസർ എ.കെ.അബ്ദുൽ ഖാദർ, എൻഎച്ച്.ലൈസൻസ് ഓഫിസർ കെ.ബി.ബാബു എന്നിവർ സ്ഥലത്തെത്തി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]