
കാലാവസ്ഥ
∙ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും.
∙ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ യെലോ അലർട്ട്
∙ലക്ഷദ്വീപ് തീരത്ത് 5 വരെ മത്സ്യബന്ധനം പാടില്ല.
പട്ടയമേള ഇന്ന്
മുളങ്കുന്നത്തുകാവ്∙ വടക്കാഞ്ചേരി നിയോജകമണ്ഡലം തല പട്ടയമേള ഇന്ന് 4.30ന് വരടിയം ഗവ.
യുപി സ്കൂളിൽ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അധ്യക്ഷത വഹിക്കും.
നേത്ര പരിശോധനാ ക്യാംപ്
പഴയന്നൂർ ∙ ടൗൺ ലയൺസ് ക്ലബ്, അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രി, എന്നിവ ചേർന്നു നാളെ കല്ലേപ്പാടം എഎൽപി സ്കൂളിൽ സൗജന്യ നേത്ര പരിശോധനാ ക്യാംപ് നടത്തും.
9496291389.
ചേലക്കര ∙ ലയൺസ് ക്ലബ്, ആൽഫ പാലിയേറ്റീവ് കെയർ, ഐട്ടീസ് കണ്ണാശുപത്രി എന്നിവ ചേർന്നു നാളെ വെങ്ങാനെല്ലൂർ ആൽഫ പാലിയേറ്റീവ് കെയറിൽ സൗജന്യ നേത്ര ചികിത്സാ ക്യാംപും തിമിര ശസ്ത്രക്രിയാ ക്യാംപും നടത്തും. 9207424066.
വൈദ്യുതി മുടങ്ങും
കൊരട്ടി ∙കന്നിത്താഴം, സ്രാമ്പിക്കൽ, തിരുമുടിക്കുന്ന്, കൽക്കച്ചിറ എന്നീ ഭാഗങ്ങളിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
അധ്യാപക ഒഴിവ്
കൊടുങ്ങല്ലൂർ ∙ കെകെടിഎം ഗവ.
ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹിസ്റ്ററി അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച നാലിനു രാവിലെ പത്തിന് ഹയർ സെക്കൻഡറി വിഭാഗം ഓഫിസിൽ.
സീറ്റ് ഒഴിവ്
കാട്ടൂർ∙ ഏവുപ്രാസ്യ ട്രെയ്നിങ് കോളജ് ഫോർ വുമൻസ് ഫിസിക്കൽ സയൻസ് വിഭാഗത്തിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള കൂടിക്കാഴ്ച 4ന് 10ന് നടക്കും.
ബന്ധപ്പെടുക: 8281985254.
അധ്യാപക ഒഴിവ്
നടവരമ്പ്∙ ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലിഷ് അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 4ന് 10ന് നടക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]