
പാവറട്ടി പ്രാഥമിക ആരോഗ്യ കേന്ദ്രം: ഡോക്ടർ അവധിയിൽ; വലഞ്ഞ് രോഗികൾ
പാവറട്ടി ∙ പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരുടെ കുറവ് രോഗികളെ വലയ്ക്കുന്നു. 2 ഡോക്ടർമാരുടെ തസ്തികയുണ്ടെങ്കിലും ഒരു ഡോക്ടർ ഒരു മാസമായി അവധിയിലാണ്.
പകരം ഡോക്ടറെ ഏർപ്പെടുത്തിയിട്ടുമില്ല. സാധാരണ ഗതിയിൽ ഇത്തരം സന്ദർഭങ്ങളിൽ മുല്ലശേരി സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ നിന്നു ഡോക്ടറെ ഡപ്യൂട്ടേഷനിൽ ഏർപ്പെടുത്താറുണ്ട്.
എന്നാൽ അത്തരം നടപടികളൊന്നും ഉണ്ടായിട്ടില്ല. പനിക്കാലമായതിനാൽ ഒപിയിൽ വൻ തിരക്കാണ്.
ഡോക്ടറെ കാണാൻ 2 മണിക്കൂറിലേറെ കാത്തിരിക്കേണ്ടി വരുന്നു. പഞ്ചായത്ത് ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് ആവശ്യം.
ഇത് സംബന്ധിച്ച് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി എ.കെ.ഷിഹാബ് അധികൃതർക്ക് പരാതി നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]