പെരുമ്പിലാവ് ∙ ഒറ്റപ്പിലാവ് മുട്ടിപ്പാലം തടയണയുടെ പുനർ നിർമാണം പാതിവഴിയിൽ നിലച്ചതോടെ വെള്ളം ലഭിക്കാതെ വിണ്ടുകീറി പാടശേഖരങ്ങൾ. തടയണയിലെ വെള്ളം ആശ്രയിച്ചിരുന്ന 200 ഏക്കർ നെൽക്കൃഷി ഉണക്ക് ഭീഷണിയിലായി.
നട്ട് രണ്ടാഴ്ച പിന്നിട്ട നെൽച്ചെടികൾ നാശത്തിന്റെ വക്കിലാണ്.
കടവല്ലൂർ, ചാലിശ്ശേരി എന്നീ പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള താഴാപ്പുറം പാടം, പുറ്റിങ്ങൽ പാടം, കാക്കശ്ശേരി പാടം എന്നീ പാടശേഖരങ്ങളിലെ കൃഷിക്കു വെള്ളം ശേഖരിച്ചിരുന്ന മുട്ടിപ്പാലം തടയണയും പാലവും പുതിയതു നിർമിക്കാൻ മാസങ്ങൾക്കു മുൻപു പൊളിച്ചു മാറ്റിയിരുന്നു.
2 കോടി രൂപ ചെലവിട്ടു മുട്ടിപ്പാലം റഗുലേറ്റർ കം ബ്രിജ് ആയി പുനർനിർമിക്കുകയും തണത്തറ മുതൽ മുട്ടിപ്പാലം വരെയുള്ള 1.15 കിലോ മീറ്റർ തോട് ആഴവും വീതിയും കൂട്ടി നവീകരിക്കുകയും ചെയ്യുന്ന പദ്ധതിക്കു വേണ്ടിയാണു പാലവും തടയണയും പൊളിച്ചത്. എന്നാൽ തോട് വീതി കൂട്ടിയതിനു ശേഷം പണി നിർത്തിവച്ചു.
മഴക്കാലം തീർന്നാൽ നിർമാണം തുടങ്ങുമെന്നായിരുന്നു വാഗ്ദാനം.
എന്നാൽ പണി തുടങ്ങാനുള്ള നടപടികളൊന്നും ഇതുവരെ ആയിട്ടില്ല. താൽക്കാലിക തടയണ നിർമിച്ച് ഈ വർഷത്തെ കൃഷിക്കു വെള്ളം ശേഖരിക്കാമെന്നും അധികൃതർ വാഗ്ദാനം നടത്തിയിരുന്നു.
വാഗ്ദാനമെല്ലാം പാഴായതോടെ ഈ പാടങ്ങളിൽ മുണ്ടകൻ കൃഷിയിറക്കിയ കർഷകരാണു വെട്ടിലായത്. കഴിഞ്ഞ മഴയിൽ പെയ്ത വെള്ളമെല്ലാം തടയണ ഇല്ലാത്തതിനാൽ ഒലിച്ചു പോയി.
അവശേഷിക്കുന്നതു കൂടി ഒലിച്ചു പോകുന്നതിനു മുൻപു താൽക്കാലിക തടയണ നിർമിച്ചു വെള്ളം കെട്ടി നിർത്തുകയാണു കൃഷി രക്ഷിക്കാനുള്ള ഏക പോംവഴി. ചൂട് ശക്തമായതോടെ തോട്ടിലെ ഒഴുക്കു നാൾക്കുനാൾ കുറഞ്ഞു വരികയാണ്.
രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ താൽക്കാലിക നിർമിക്കണം എന്നാണു കർഷകരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

