പാലിയേക്കര ∙ ഇന്നലെ വൈകിട്ട് ടോൾ പ്ലാസയിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്. ചാലക്കുടി ഭാഗത്തേക്കുള്ള പാതയിലാണ് വലിയ വാഹന നിരയുണ്ടായത്. ദേശീയപാതയിൽ തലോർ ജറുസലം ധ്യാനകേന്ദ്രം മുതൽ ടോൾപ്ലാസ വരെ വാഹനങ്ങൾ ഇഴഞ്ഞിഴഞ്ഞാണ് നീങ്ങിയത്. ടോൾ കൊടുക്കാൻ 15 മിനിറ്റിലേറെ സമയം കാത്തു കിടക്കേണ്ടിവന്നു.
ആംബുലൻസും ഗതാഗതക്കുരുക്കിൽപെട്ടു. ടോൾപ്ലാസയിൽ വാഹനങ്ങളുടെ ടോൾ പിരിക്കുന്ന സംവിധാനം മന്ദഗതിയിലാണ് പ്രവർത്തിക്കുന്നതെന്ന ആരോപണം യാത്രക്കാർ ഉയർത്തി.
അതേസമയം ശബരിമല സീസൺ കൂടി ആയതിനാൽ വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി ഉയർന്നതും ടോൾ കുരുക്കിന് കാരണമാകുന്നുണ്ട്.
നീണ്ട വാഹന നിരയാകുമ്പോൾ താൽക്കാലികമായെങ്കിലും കുറച്ചു വാഹനങ്ങളെ കടത്തിവിട്ട് പ്രശ്നം പരിഹരിക്കാൻ ജില്ലാ ഭരണകൂടം ഇടപെടണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു.
തൃശൂർ ഭാഗത്തേക്കുള്ള പാതയിലും ഗതാഗതക്കുരുക്കുണ്ടായിരുന്നു. ശനിയാഴ്ച ഇരുവശത്തേക്കും വാഹന നിരയുണ്ടായി. ഒരു ഇടവേളയ്ക്കുശേഷമാണ് ടോൾ പ്ലാസയിൽ കഴിഞ്ഞദിവസം മുതൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

