ചാലക്കുടി ∙ അതിരപ്പിള്ളി മുതൽ ഇളന്തിക്കര വരെയുള്ള നൂറു കിലോമീറ്ററിലധികം ദൂരം ചാലക്കുടിപ്പുഴ കാണാൻ മനോഹരിയാണ്. എന്നാൽ അപകടം ഒളിപ്പിച്ച കയങ്ങളും തിരിച്ചറിയാനാകാത്ത കുത്തൊഴുക്കും ജീവനെടുക്കുന്ന ആഴവും ഉള്ളിൽ പതിയിരിക്കുന്നുണ്ട്. ജൈവവൈവിധ്യം കൊണ്ടു ലോകശ്രദ്ധ നേടിയ പുഴ പക്ഷേ ജീവനെടുക്കുന്നത് ഒറ്റപ്പെട്ട
സംഭവമല്ല. പരിയാരം സിഎസ്ആർ കടവ്, കൊമ്പൻപാറ, മേലൂർ, കൂടപ്പുഴ, ആറങ്ങാലിക്കടവ്, ഞറളക്കടവ്, അന്നമനട തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പലവട്ടം അപകട
മരണങ്ങൾ നടന്നിട്ടുണ്ട്. മുങ്ങി മരണങ്ങൾ തുടർക്കഥയാകുമ്പോഴും പുഴ സുരക്ഷിതമല്ലെന്ന മുന്നറിയിപ്പു ബോർഡുകൾ ഉയർന്നിട്ടും അപകടങ്ങൾക്കും മരണങ്ങൾക്കും അറുതിയില്ല.
മറ്റു ജില്ലകളിൽനിന്നു പോലും ആയിരങ്ങളാണു കടവുകളിലേക്ക് എത്തുന്നത്.
ആറങ്ങാലിയിലും അന്നമനടയിലും വിശാലമായ മണൽപുറങ്ങൾ പുഴയെ ആകർഷകമാക്കുന്നു. പുഴ കവർന്ന ജീവനുകൾ ഇനിയും പാഠമാകുന്നില്ലെന്നതാണു ആവർത്തിക്കുന്ന അപകടങ്ങൾ നൽകുന്ന സൂചന.
പലപ്പോഴും ഒഴുക്കിൽപെടുന്നവരുടെ ചേതനയറ്റ ശരീരം കിലോമീറ്ററുകൾ അകലെ നിന്നാണ് കണ്ടെടുക്കാറുള്ളത്. ചിലപ്പോൾ ദിവസങ്ങൾക്കു ശേഷവും.
ജീവനും സുരക്ഷയും ഉല്ലാസത്തേക്കാൾ മുഖ്യമെന്ന് ഇനിയെങ്കിലും ഓർക്കേണ്ടതുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

