അളഗപ്പനഗർ ∙ സംസ്ഥാന സർക്കാരിന്റെ അമീബിക് മസ്തിഷ്ക ജ്വര പ്രതിരോധ പ്രവർത്തനങ്ങൾ വട്ടണാത്രയിൽ തുടക്കമായി. ജലജന്യരോഗ പ്രതിരോധ പരിപാടി കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ചന്ദ്രന്റെ വീട്ടുകിണർ ക്ലോറിനേഷൻ ചെയ്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് ഉദ്ഘാടനം ചെയ്തു.
ഇന്നലെയും ഇന്നും സംസ്ഥാനത്തെ വീടുകളിലെ കിണറുകളും വാട്ടർ ടാങ്കുകളും ക്ലോറിനേറ്റ് ചെയ്യുകയും നവംബറോടെ എല്ലാ ജലാശയങ്ങളും പൂർണമായും ശുദ്ധീകരിക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ചന്ദ്രൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഭാഗ്യവതി ചന്ദ്രൻ, പഞ്ചായത്ത് അംഗം കെ.എ.ഷൈലജ, നവകേരളം മിഷൻ ജില്ലാ കോഓർഡിനേറ്റർ സി.ദിദിക, ബ്ലോക്ക് റിസോഴ്സ്പെഴ്സൻ പി.സെറിൻ തുടങ്ങിയവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]