ചേർപ്പ് ∙ ഓണാഘോഷങ്ങളും ഉത്സവങ്ങളും തുടങ്ങിയതോടെ ചെണ്ട വിപണിക്കും നല്ല കാലമായി.
മലയാളികൾ ഉള്ളിടത്തെല്ലാം ആഘോഷങ്ങളിൽ ചെണ്ട നിർബന്ധമായി.
ഗൾഫ് നാടുകളിലേക്കു, ഇന്ത്യയിൽ വിവിധ ഭാഗങ്ങളിലേക്കുമായി നൂറുകണക്കിന് ചെണ്ടകൾക്ക് ഓർഡർ ലഭിച്ചുകൊണ്ടിരിക്കുകയാണെന്ന് 20 വർഷത്തിലേറെയായി വിവിധതരം ചെണ്ടകൾ ഉണ്ടാക്കുകയും വിൽക്കുകയും വാടകയ്ക്ക് കൊടുക്കുകയും ചെയ്തുവരുന്ന ഊരകം സ്വദേശി അല്ലാടത്തു പറമ്പിൽ കിഷോർ പറയുന്നു.
ഒരു വർഷം 600 ചെണ്ടകൾക്ക് ഓർഡർ ലഭിക്കാറുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി കനം കുറഞ്ഞ പ്രത്യേകം നിർമിച്ച ചെണ്ടകൾക്കും ആവശ്യക്കാർ ഏറെയുണ്ട്.
പല വലുപ്പത്തിലുള്ള ചെണ്ടകൾക്ക് പുറമേ വിവിധതരത്തിലുള്ള വീക്ക് ചെണ്ട, പറവീക്ക് ചെണ്ട, ശിങ്കാരിമേളങ്ങൾക്ക് ഉപയോഗിക്കുന്ന ട്യൂണർ ചെണ്ട തുടങ്ങിയവും കിഷോർ ഉണ്ടാക്കുന്നുണ്ട്.
ചെണ്ടകളുടെ വലുപ്പത്തിനും ഗുണമേന്മയ്ക്കും അനുസരിച്ച് 17,000 രൂപ വരെയാണ് വിലവരുന്നത്. ചെണ്ട
ഉണ്ടാക്കുവാൻ ഉപയോഗിക്കുന്ന മാവിന്റെ തടി, പോത്തിൻ തോൽ, ചെണ്ടയുടെ വലുപ്പം എന്നിവയ്ക്കനുസരിച്ചാണ് വില വരുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]