കൃഷ്ണനാട്ടം കളി ഇന്ന് ആരംഭിക്കും
ഗുരുവായൂർ ∙ ക്ഷേത്രത്തിൽ 3 മാസത്തെ ഇടവേളയ്ക്കു ശേഷം കൃഷ്ണനാട്ടം കളി ഇന്ന് ആരംഭിക്കും. രാത്രി അത്താഴപ്പൂജയും വിളക്കും കഴിഞ്ഞ് വടക്കേനടയിൽ അവതാരം കഥയോടെ കൃഷ്ണനാട്ടം തുടങ്ങും.
241 ഭക്തരാണ് ഇന്ന് അവതാരം കഥ വഴിപാടു ചെയ്തിട്ടുള്ളത്. നാളെ ചൊവ്വാഴ്ച കൃഷ്ണനാട്ടത്തിന് അവധിയാണ്. 3ന് ബാണയുദ്ധം കഥ 537 ഭക്തർ വഴിപാടു ചെയ്തിട്ടുണ്ട്.
ഓണം അവധി കഴിഞ്ഞ് 8ന് സ്വയംവരം കഥയോടെ വീണ്ടും കളി തുടങ്ങും. 435 ഭക്തർ ഇതുവരെ സ്വയംവരം വഴിപാടു ചെയ്തിട്ടുണ്ട്. 10ന് കാളിയമർദനം കഥ 231 വഴിപാടുണ്ട്.
കൃഷ്ണനാട്ടം കളി വഴിപാടിന് 3000 രൂപയാണ് നിരക്ക്.
വൈദ്യുതി മുടക്കം
കൊരട്ടി ∙ വെസ്റ്റ് അങ്ങാടി, പള്ളിക്കുളം, നാലുകെട്ട് ജംക്ഷൻ, ഇളഞ്ചേരി എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]