
വാടാനപ്പള്ളി ∙ കുടിവെള്ള പൈപ്പുകളുമായി ആന്ധ്രയിൽ നിന്ന് എത്തിയ 2 ലോറികൾ, ലോഡ് ഇറക്കാനാകാതെ 4 ദിവസമായി ദേശീയപാതയിൽ. കഴിഞ്ഞ 27ന് പുറപ്പെട്ട് 28ന് എത്തിയ ലോറികളിലെ പൈപ്പുകൾ എവിടെ ഇറക്കണമെന്ന കരാറുകാരന്റെ നിർദേശം ലഭിക്കാത്തത് മൂലമാണ് എൻഎച്ച് പാത നിർമാണം നടക്കുന്ന ആശാൻ റോഡ് പരിസരത്ത് കിടക്കുന്നത്.
കരാറുകാരന് പൈപ്പുകൾ സൂക്ഷിക്കാനുള്ള യാഡ് ഈ മേഖലയിൽ ഇല്ല. ഫോൺ വിളിച്ചാൽ കരാറുകാരൻ എടുക്കുന്നില്ലെന്നാണ് ഇവരുടെ പ്രധാന പരാതി.
ഇത് രണ്ടാം തവണയാണ് ലോറി ഡ്രൈവർമാർ വഞ്ചിതരാകുന്നത്.
കഴിഞ്ഞ 20 ന് സമാന രീതിയിൽ എത്തിയ 28 ലോറികളും 4 ദിവസം വഴിയാധാരമായി ഇതേ സ്ഥലത്ത് കിടന്നിരുന്നത് മലയാള മനോരമ വാർത്ത നൽകിയിരുന്നു. ഇതിനെത്തുടർന്ന് വാടാനപ്പള്ളി പൊലീസ് ഇടപെട്ടാണ് വാടാനപ്പള്ളി കിഴക്ക് ടിപ്പുസുൽത്താൻ റോഡിൽ പൈപ്പുകൾ ഇറക്കിയത്.
ഇക്കുറിയും ജല അതോറിറ്റിയുടെ കരാറുകാരൻ വേണ്ട
നിർദേശങ്ങൾ നൽകിയില്ലെന്നും ഇത് ലോഡ് ഇറക്കാനുള്ള തടസ്സമാകുന്നതായും ലോറിയുടെ ഡ്രൈവർ കെ.അഷറഫ് പറഞ്ഞു. രണ്ട് ലോറികളിലായി 52 പൈപ്പുകളുണ്ട്. ഇനിയും ലോഡുകൾ വരാനുണ്ടെങ്കിലും പൈപ്പുകൾ ഇറക്കാനുള്ള തടസ്സവും കരാറുകാരന്റെ അവഗണനയും മൂലം വൈകാനാണ് സാധ്യത.
എൻഎച്ചിൽ കിടന്ന 4 ദിവസത്തിനുള്ളിൽ കയ്യിലെ പണമെല്ലാം തീർന്നതായി ലോറി ജീവനക്കാർ പറഞ്ഞു. പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനും തടസ്സമുണ്ട്.
ആന്ധ്രയിൽ ബൊമ്മനഹള്ളിയിലെ കമ്പനിയിൽ നിന്ന് ലോഡ് കയറ്റി 20 മണിക്കൂറിലേറെ ഓടിയാണ് ഇവിടെ എത്തിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]