
തൃശൂർ ∙ ഇരിങ്ങാലക്കുട ടൗൺ സഹകരണ അർബൻ ബാങ്കിലെ ക്രമക്കേടുകൾ സംബന്ധിച്ച് കോൺഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നു സിപിഎം ജില്ലാ സെക്രട്ടറി കെ.വി.
അബ്ദുൽ ഖാദർ. കെപിസിസി സെക്രട്ടറി എം.പി.
ജാക്സന്റെ നേതൃത്വത്തിലാണ് ബാങ്ക് പ്രവർത്തിക്കുന്നതെന്നും 1000 കോടി രൂപയുടെ നിക്ഷേപമുണ്ടായിരുന്ന ബാങ്കിൽ റിസർവ് ബാങ്ക് നിയന്ത്രണം എങ്ങനെയുണ്ടായി എന്നു വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആർബിഐ ഉത്തരവ് ബാങ്കിലെ നിക്ഷേപകരിൽ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.
എന്തുകൊണ്ട് ബാങ്കിനു തകർച്ച സംഭവിച്ചെന്നു ജനങ്ങളോടു പറയാനുള്ള ബാധ്യത ഡിസിസി നേതൃത്വത്തിനുണ്ട്. കരുവന്നൂർ സഹകരണ ബാങ്ക് വിഷയം ആഘോഷമാക്കി ജാഥ നയിച്ച ജില്ലാ കോൺഗ്രസ് നേതൃത്വം ഇരിങ്ങാലക്കുട
ടൗൺ അർബൻ ബാങ്കിന്റെ കാര്യത്തിലും പ്രതികരിക്കണം. ബിജെപി സർക്കാരിന്റെ അനുഗ്രഹത്തോടെ ആരംഭിച്ച മൾട്ടി സ്റ്റേറ്റ് ബാങ്കുകൾ പലതും തകർന്നുകൊണ്ടിരിക്കുകയാണ്. കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കും കൂട്ടർക്കും അതിൽ വേവലാതി ഇല്ലാത്തത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]