
ആത്മഹത്യയ്ക്കു ശ്രമിച്ച യുവതിയെ ആശുപത്രിയിൽ പീഡിപ്പിച്ചു; പ്രതിക്ക് 27 വർഷം കഠിനതടവും പിഴയും
വടക്കാഞ്ചേരി ∙ ആത്മഹത്യയ്ക്കു ശ്രമിച്ച യുവതിയെ ആശുപത്രിയിൽ പീഡിപ്പിച്ച കേസിലെ പ്രതി കൊടുങ്ങല്ലൂർ കോതപറമ്പ് ആല സ്വദേശി വിജയ് ഭവനിൽ ദയാലാലിനെ (34) ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ആർ.മിനി 27 വർഷം കഠിനതടവിനും 1,60,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു.
2023ൽ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ പ്രതി തന്ത്രപൂർവം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയശേഷം സഹായിയായി ചമഞ്ഞ് കൂടെക്കൂടി പീഡിപ്പിച്ചെന്നാണു കേസ്. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരനായിരുന്നു പ്രതി.
സംഭവസമയം യുവതിയുടെ ഭർത്താവ് വിദേശത്തായിരുന്നു. മെഡിക്കൽ കോളജ് എസ്എച്ച്ഒ പി.പി.ജോയിയാണു കേസ് റജിസ്റ്റർ ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]