
തൃശൂർ ജില്ലയിൽ ഇന്ന് (01-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സൗജന്യ നേത്ര പരിശോധനാ ക്യാംപ്: വടമ ∙ പുലരി സോഷ്യൽ ചാരിറ്റി ട്രസ്റ്റും മാള നേത്ര ഐ കെയർ സെന്ററും നടത്തുന്ന സൗജന്യ നേത്ര പരിശോധന ക്യാംപ് 4ന് 9 മുതൽ 12 വരെ കിണർ ജംക്ഷനിലെ നാലകത്ത് ഷോപ്പിങ് കോംപ്ലക്സിൽ നടക്കും. 9388193300.
മെഡിക്കൽ ക്യാംപ്
ആനന്ദപുരം ∙ എൻഎസ്എസ് കരയോഗവും ഒല്ലൂർ വൈദ്യരത്നം ആയുർവേദ കോളജ് ആശുപത്രിയുമായി സഹകരിച്ച് ഇന്ന് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാംപ് നടത്തും. ആനന്ദപുരം എൻഎസ്എസ് കരയോഗം ഹാളിൽ 9.30 മുതൽ 1 വരെയാണ് ക്യാംപ് .
വ്യാസ കോളജിൽ അധ്യാപക ഒഴിവ്
വടക്കാഞ്ചേരി ∙ വ്യാസ എൻഎസ്എസ് കോളജിൽ ബോട്ടണി, കെമിസ്ട്രി, ഫിസിക്സ്, സുവോളജി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഇംഗ്ലിഷ് എന്നീ വകുപ്പുകളിൽ ഗസ്റ്റ് അധ്യാപക ഒഴിവിലേക്കു കൂടിക്കാഴ്ച 13നു 10.30നും കോമേഴ്സ്, ഇക്കണോമിക്സ്, ഹിസ്റ്ററി, ഹിന്ദി വിഭാഗങ്ങളിലെ ഗസ്റ്റ് അധ്യാപക ഒഴിവിലേക്കു കൂടിക്കാഴ്ച 16നു 10.30നും നടക്കു
പേര് നൽകണം
കൊണ്ടാഴി ∙നാടൻ (ഡബ്ല്യുസിടി), കുള്ളൻ, ഹൈബ്രിഡ് തെങ്ങിൻ തൈകൾ ആവശ്യമുള്ളവർ കൃഷിഭവനിൽ പേരു നൽകണം.
ജോലി ഒഴിവ് അധ്യാപകർ
ഇരിങ്ങാലക്കുട∙ സെന്റ് ജോസഫ്സ് കോളജിൽ കെമിസ്ട്രി, ഫിസിക്സ്, മലയാളം, ഹിന്ദി, ബോട്ടണി, സുവോളജി, ഇക്കണോമിക്സ്, ഇംഗ്ലിഷ്, മാത്തമാറ്റിക്സ്, ഇന്റഗ്രേറ്റഡ് എംഎസ്സി ബയോളജി, കംപ്യൂട്ടർ സയൻസ്, സംസ്കൃതം, ജേണലിസം, സ്റ്റാറ്റിസ്റ്റിക്സ് വിഭാഗങ്ങളിൽ താൽക്കാലിക അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുമായി 8ന് മുൻപായി എത്തണം. www.stjosephs.edu.in. 830100125
ആശുപത്രിയിൽ ജോലി ഒഴിവ്
വടക്കാഞ്ചേരി ∙ ജില്ലാ ആശുപത്രി ഡയാലിസിസ് യൂണിറ്റിൽ ഡയാലിസിസ് ടെക്നീഷൻ,സ്റ്റാഫ് നഴ്സ്, ഫുൾ ടൈം സ്വീപ്പർ കം സാനിറ്റേഷൻ വർക്കർ എന്നീ തസ്തികകളിൽ നിയമനം നടത്തുന്നു. 8നു 11 മുതൽ ഒരുമണി വരെ ഫുൾ ടൈം സ്വീപ്പർ കം സാനിറ്റേഷൻ വർക്കർ തസ്തികയിലും 9നു 11 മുതൽ ഒരുമണി വരെ ഡയാലിസിസ് ടെക്നീഷൻ തസ്തികയിലും ഉച്ചയ്ക്ക് 2 മുതൽ 4 വരെ സ്റ്റാഫ് നഴ്സ് തസ്തികയിലും കൂടിക്കാഴ്ച നടത്തും. 04884 235214.
ലിറ്റിൽ ഫ്ലവർ കോളജിൽ അധ്യാപക ഒഴിവ്
ഗുരുവായൂർ ∙ ലിറ്റിൽ ഫ്ലവർ കോളജിൽ (ഓട്ടോണമസ്) വിവിധ വിഷയങ്ങളിൽ ഗവണ്മെന്റ് ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. മലയാളം, മാത്സ്, ബോട്ടണി, പൊളിറ്റിക്കൽ സയൻസ്, ഇംഗ്ലിഷ്, കെമിസ്ട്രി വിഷയങ്ങളിൽ 8 നും സുവോളജി, ഹ്യുമൻ റിസോഴ്സ് മാനേജ്മെന്റ്, ഹിസ്റ്ററി, എക്ണോമിക്സ് വിഷയങ്ങളിൽ 9 നും കോളജ് ഓഫിസിൽ കൂടിക്കാഴ്ച നടക്കും. കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ അതിഥി അധ്യാപക പാനലിൽ റജിസ്റ്റർ ചെയ്തവർക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾ കോളജ് വെബ് സൈറ്റിൽ ലഭിക്കും. 7012421817.