തൃശൂർ ∙ സ്വർണം കട്ടത് ആരപ്പാ എന്ന രാഹുൽ ഗാന്ധിയുടെ ചോദ്യം സെൽഫ് ഗോൾ ആണെന്നും ‘പോറ്റിയെ സോണിയയെ കാണിച്ചത് ആരപ്പാ’ എന്നാണ് ആ ചോദ്യത്തിന് മറുചോദ്യമെന്നും സിപിഎം നേതാവ് വൃന്ദ കാരാട്ട്. മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അവർ.
രണ്ട് കോൺഗ്രസ് എംപിമാർ കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡറുടെ ഓഫിസിലേക്കു പോറ്റിയെ എത്തിച്ചത് എങ്ങനെയെന്ന് രാഹുൽ ഗാന്ധി പറയണം. വയനാടിനു വേണ്ടി പിരിച്ചെടുത്ത തുക എത്രയെന്നും എവിടെയെന്നും പറയാൻ കോൺഗ്രസിനു ബാധ്യതയുണ്ട്.
ഒരു വീടെങ്കിലും നിർമിക്കാൻ കഴിഞ്ഞോ? ഈ ചോദ്യങ്ങൾക്ക് മറുപടിയില്ലെങ്കിൽ, ‘പോ മോനേ ദിനേശാ…’ എന്നാണ് അവരോട് പറയാനുള്ളത്. യുഡിഎഫും ബിജെപിയും കേരളത്തിൽ ചക്കിക്കൊത്ത ചങ്കരൻ ആണെന്നും വൃന്ദ കാരാട്ട് പറഞ്ഞു.ഹരിയാനയിൽ സീറ്റിനു പണം വാങ്ങിയെന്ന് ആരോപണം നേരിടുന്ന എഐസിസി ജനറൽ സെക്രട്ടറിയോടൊപ്പം നിന്നാണ് രാഹുൽ ഗാന്ധി ഇല്ലാത്ത അഴിമതി ആരോപണം ഉന്നയിക്കുന്നത്. വികസനം ചർച്ച ചെയ്യാതെ വിഷയങ്ങളെ വഴിതിരിച്ചുവിടാനാണ് ശ്രമം.
സ്ത്രീകൾക്കും വിദ്യാർഥികൾക്കുമായി വാഗ്ദാനങ്ങൾ ചൊരിഞ്ഞ കോൺഗ്രസ് അവർക്ക് ഭരണം കിട്ടിയ സംസ്ഥാനങ്ങളിൽ എന്തൊക്കെ വാഗ്ദാനങ്ങൾ നടപ്പാക്കി എന്ന് ജനത്തിനറിയാം. തെലങ്കാനയിൽ 2 വർഷമായിട്ടും സ്ത്രീകൾക്ക് വാഗ്ദാനം ചെയ്തതിൽ ചില്ലിക്കാശ് പോലും കൊടുത്തിട്ടില്ല.
വിദ്യാർഥികൾക്കും ആനുകൂല്യങ്ങൾ നൽകിയിട്ടില്ല. കർണാടകയിൽ ഒരു വർഷത്തിനിടെ വർഗീയ സംഘർഷങ്ങളുമായി ബന്ധപ്പെട്ട
70 കേസുകളാണ് റജിസ്റ്റർ ചെയ്തത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

