ചാലക്കുടി ∙ ബലക്ഷയം കണ്ടെത്തിയ ചാലക്കുടിപ്പാലം അറ്റകുറ്റപ്പണിക്കായി അടച്ചിടുന്നത് ചാലക്കുടി തിരുനാളിനു ശേഷം. ഫെബ്രുവരി 6 മുതൽ 9 വരെയാണ് തിരുനാൾ. തിരുനാൾ കഴിയും വരെ പാലം അടയ്ക്കരുതെന്ന ജനപ്രതിനിധികളുടെ ആവശ്യം പരിഗണിച്ചാണിത്. ദേശീയപാത അതോറിറ്റി നിയോഗിച്ച കൺസൽറ്റൻസി നടത്തിയ പരിശോധനയിലാണു ബലക്ഷയമുണ്ടെന്നു വ്യക്തമായത്.
അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ 2 മാസം വേണ്ടി വരുമെന്നാണു സൂചന.
അതു വരെ കിഴക്കു ഭാഗത്തെ പുതിയ പാലത്തിലൂടെയാകും ഇരു ദിശകളിലേക്കുമുള്ള വാഹനങ്ങൾ കടത്തി വിടുക. കൊരട്ടിയിൽ മേൽപാല നിർമാണവും ചിറങ്ങര, മുരിങ്ങൂർ, പേരാമ്പ്ര എന്നിവിടങ്ങളിൽ അടിപ്പാത നിർമാണവും നടക്കുന്നതിനാൽ ദേശീയപാതയിൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഇതിനു പുറമേ ചാലക്കുടിപ്പുഴയ്ക്കു കുറുകെയുള്ള പാലങ്ങളിൽ ഒന്ന് അടച്ചിടുന്നതോടെ ഗതാഗതപ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാകുമെന്ന ആശങ്ക ശക്തമാണ്.
38 MINUTES AGO 1 HOUR 28 MINUTES AGO 1 HOUR 42 MINUTES AGO അര നൂറ്റാണ്ടിലേറെ പഴക്കമുള്ള പാലത്തിന്റെ ബെയറിങ് മാറ്റുന്ന ജോലികളാണു പ്രധാനമായി നടത്തുക എന്നു ദേശീയപാത അതോറിറ്റിയുടെ ബ്രിജസ് വിഭാഗം അറിയിച്ചു. പാലം അടയ്ക്കുമ്പോൾ വാഹനങ്ങൾ വഴി തിരിച്ചു വിടാനായി മീഡിയനുകൾ നീക്കുന്ന ജോലികൾ പാലത്തിന്റെ ഇരു ദിശകളിലും പൂർത്തിയാക്കി.
ആ ഭാഗങ്ങളിൽ റോഡ് ബലപ്പെടുത്താനായി കോൺക്രീറ്റിങ്, ടാറിങ് എന്നിവയും നടത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

