വർക്കല∙ ശിവഗിരി തീർഥാടന ത്തിനിടെ പുതുവത്സര ആഘോഷത്തിനു വർക്കലയിൽ എത്തുന്നത് പതിനായിരങ്ങൾ. ആഘോഷ പരിപാടികൾ പൂർണമായി ബീച്ച് മേഖലയിൽ വ്യാപരിക്കുന്നതിനാൽ വലിയ തോതിലുള്ള സഞ്ചാരികളുടെ പ്രവാഹമാണ് ഇത്തവണ. വർക്കല പാപനാശത്തിന് തെക്ക് ഭാഗം ആലിയിറക്കം മുതൽ ഇടവ കാപ്പിൽ വരെ സജീവമായ ടൂറിസം മേഖലയിലെ റിസോർട്ടുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
സീസൺ ആയതിനാൽ വൻ നിരക്കിലാണ് മുറികളെല്ലാം പോകുന്നത്. കടൽത്തീരം ചേർന്നുള്ള റിസോർട്ടുകളെല്ലാം ഫുൾ ബുക്കിങ് ആയിക്കഴിഞ്ഞു.
റൂം ഡിമാൻഡ് കൂടിയതിനാൽ സാധാരണ നിരക്കിനെക്കാൾ മൂന്നിരട്ടി അധികം തുക നൽകേണ്ട
സ്ഥിതിയുമുണ്ട്. നേരത്തെ വർക്കല പാപനാശം, ഹെലിപ്പാഡ്, നോർത്ത് ക്ലിഫ് കേന്ദ്രീകരിച്ചു നിന്ന റിസോർട്ടുകൾ മറ്റു ബീച്ചുകളിലേക്കും വ്യാപിച്ചു. ആലിയിറക്കം മുതൽ കാപ്പിൽ തീരം വരെ ഏകദേശം പത്ത് കിലോമീറ്റർ നീളം കണക്കാക്കുന്നുണ്ട്.
തീരമേഖലയിലെ ചില ഇടറോഡുകളിൽ പോലും ഗതാഗതക്കുരുക്കു ദൃശ്യമാകുന്നുണ്ട്.
തീരമേഖല കേന്ദ്രീകരിച്ചു വലുതും ചെറുതുമായി റിസോർട്ടുകളും ഇതിനു പുറമേ വിവിധ കടൽമത്സ്യവിഭവങ്ങൾ ഒരുക്കുന്ന റസ്റ്ററന്റുകളും നിരന്നു കഴിഞ്ഞിട്ടുണ്ട്. നിലവിൽ പ്രദേശവാസികൾക്കൊപ്പം ഇതര സംസ്ഥാനത്തുള്ളവർക്കും വലിയൊരു തൊഴിൽ ലഭ്യമാക്കുന്ന ഇടമായി ബീച്ച് മാറി. തമിഴ്നാട്, കർണാടക, തെലങ്കാന ഉൾപ്പെടെ ഇതര സംസ്ഥാന റജിസ്ട്രേഷനിലുള്ള ഒട്ടേറെ വാഹനങ്ങളാണ് ദിവസവും വർക്കലയിൽ എത്തുന്നത്.
വിനോദത്തിനുള്ള അനുകൂല അന്തരീക്ഷമാണ് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്.
ട്രെയിൻ മാർഗം വലിയൊരു ഭാഗം സഞ്ചാരികൾ വർക്കലയിൽ എത്തുമ്പോൾ തന്നെ ഇതര സംസ്ഥാനങ്ങളിൽ നിന്നു ടാക്സിയിലും സ്വന്തം വാഹനത്തിലും വരുന്നവരും ഏറെ. റിസോർട്ട് സംരംഭകർ ഉൾപ്പെടെയുള്ളവർ 2026–നെ വരവേൽക്കാൻ തയാറെടുപ്പുകൾ പൂർത്തിയാക്കി. ആഘോഷങ്ങൾ അതിരുവിടാതിരിക്കാൻ പരിസരത്ത് പൊലീസ് ആവശ്യമായ സുരക്ഷ ഉറപ്പാക്കും. വാഹന പാർക്കിങ് സൗകര്യം കുറവായതിനാൽ ബദൽ സംവിധാനവും നോക്കുന്നുണ്ട്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

