തിരുവനന്തപുരം∙ സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷം സെപ്റ്റംബർ 3 മുതൽ 9 വരെ. ഇന്ന് വൈകിട്ട് 5ന് കനകക്കുന്നിൽ ആഘോഷത്തിന് പതാക ഉയരും.
ഉച്ചയ്ക്ക് 2 മുതൽ ഓണം ട്രേഡ് ഫെയറിനും തുടക്കമാവും.3ന് വൈകിട്ട് 6ന് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ വാരാഘോഷം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സംവിധായകനും നടനുമായ ബേസിൽ ജോസഫ്, തമിഴ് നടൻ രവി മോഹൻ (ജയം രവി) എന്നിവർ മുഖ്യാതിഥികളായിരിക്കും..
തുടർന്ന് സംഗീത പരിപാടിയും അരങ്ങേറും. നഗര മേഖലയിലെ 33 വേദികൾക്കൊപ്പം വർക്കല, നെടുമങ്ങാട് എന്നിവിടങ്ങളിലും ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.
ദീപാലങ്കാരവും സമാപനത്തോടനുബന്ധിച്ച് ഘോഷയാത്രയും മുൻ വർഷത്തെക്കാൾ വിപുലമായി ഒരുക്കുമെന്നും പറഞ്ഞു.
സെൻട്രൽ സ്റ്റേഡിയം, പൂജപ്പുര മൈതാനം, ഭാരത് ഭവൻ, ഗാന്ധിപാർക്ക്, വൈലോപ്പിളളി സംസ്കൃതി ഭവൻ, മ്യൂസിയം വളപ്പ്, ശംഖുമുഖം, കഴക്കൂട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയം എന്നിവയാണ് പ്രധാന വേദികൾ. നിശാഗന്ധിയിൽ 4ന് 7ന് നടക്കുന്ന സംഗീത പരിപാടിക്ക് സംഗീതസംവിധായകൻ ശരത് നേതൃത്വം നൽകും. 5ന് വൈകിട്ട് 8.30ന് സുരാജ് വെഞ്ഞാറമൂട് ഒരുക്കുന്ന ലൈവ് ഷോ.
6ന് 7 ന് സിതാര കൃഷ്ണകുമാർ പാടുന്നു. 9ന് വൈകിട്ട് 7ന് ഈ വേദിയിൽ വിനീത് ശ്രീനിവാസന്റെ സംഗീത പരിപാടിയുമുണ്ടാകും.
കൂടാതെ മനോ, ചിന്മയി, നരേഷ് അയ്യർ, ബിജു നാരായണൻ, കല്ലറ ഗോപൻ, സുധീപ് കുമാർ, വിധു പ്രതാപ്, നജിം അർഷാദ്, രമ്യ നമ്പീശൻ, രാജേഷ് ചേർത്തല, നിത്യ മാമ്മൻ, പുഷ്പവതി തുടങ്ങിയവരും കലാവിരുന്നൊരുക്കും. വാരാഘോഷത്തിന് സമാപനം കുറിച്ചുള്ള ഘോഷയാത്ര 9ന് വൈകിട്ട് മാനവീയം വീഥിയിൽ നിന്നാരംഭിക്കും.
വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായാണ് വാരാഘോഷം സംഘടിപ്പിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]