തിരുവനന്തപുരം ∙ മെഡിക്കൽ കോളജ് ആശുപത്രി മാസ്റ്റർ പ്ലാനിന്റെ ഭാഗമായി പൂർത്തീകരിച്ച പദ്ധതികളുടെയും പുതിയവയുടെ നിർമാണ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നാളെ വൈകിട്ട് 4ന് നിർവഹിക്കും. 180 കോടിയുടെ 15 പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുന്നത്.
ഇതിൽ 98.79 കോടിയുടെ പൂർത്തീകരിച്ച പദ്ധതിയും 81.50 കോടിയുടെ നിർമാണ ഉദ്ഘാടനവുമാണ് നടക്കുക.
6 നിലകളിലായി ലൈബ്രറി, കോൺഫറൻസ് റൂം, 6 ലക്ചർ ഹാൾ, 5 റിസർച് റൂം, എക്സാമിനേഷൻ ഹാൾ എന്നിവയുള്ള എംഎൽടി ബ്ലോക്ക്, 7 നിലകളിലായി 14 ഓപ്പറേഷൻ തിയറ്റർ, 145 കിടക്കകൾ, 16 ഐസിയു ഉള്ള ഒടി ബ്ലോക്ക്, 4 അൾട്രാ സൗണ്ട് മെഷീൻ, 2 സ്റ്റേഷനറി ഡിജിറ്റൽ റേഡിയോഗ്രഫി മെഷീൻ, എംആർഐ മെഷീൻ, സിടിഡിആർ യൂണിറ്റ്, പോർട്ടബിൾ എക്സ്റേ മെഷീൻ, മൊബൈൽ ഡിആർ യൂണിറ്റ് എന്നിവയുള്ള ഇമേജോളജി, കെച്ച്ആർഡബ്യൂഎസ് കാത്ത് ലാബ്, ന്യൂക്ലിയർ മെഡിസിൻ സ്പെക്ട് സിടി, 128 സ്ലൈഡ് സിടി യൂണിറ്റ്, എസ്എടിയിലെ വിപൂലീകരിച്ച പീഡിയാട്രിക് ന്യൂറോ വാർഡ്, പീഡിയാട്രിക് നെഫ്രോ വാർഡ്, പീഡിയാട്രിക് നെഫ്രോ ഡയാലിസിസ് യൂണിറ്റ്, പീഡിയാട്രിക് ഗ്യാസ്ട്രോ എൻഡോസ്കോപ്പി യൂണിറ്റ്, മദർ ന്യൂബോൺ യൂണിറ്റ്, യൂറോ ഡൈനാമിക് സ്റ്റഡി സെന്റർ, ബ്രസ്റ്റ് മിൽക്ക് ബാങ്ക്, സ്കിൻബാങ്ക്, വെബ്സൈറ്റ് എന്നിവയാണ് ഉദ്ഘാടനം നടത്തുന്നത്.
മാസ്റ്റർ പ്ലാനിന്റെ ഭാഗമായി റോഡ് വികസനം, ഫ്ലൈഓവർ നിർമാണം, ഇലക്ട്രിക്കൽ, ജലഅതോറിറ്റി ജോലികൾ തുടങ്ങി 32.76 കോടിയുടെ പദ്ധതികൾ പൂർത്തിയാക്കി. എംഎൽടി ബ്ലോക്ക് (21.35 കോടി), ഇമേജോളജി (43.9കോടി) എന്നിവ പൂർത്തീകരിച്ചു.ഒടി ബ്ലോക്ക് (81.50 കോടി), ഹൈഡോസ് തെറപ്പി (4.70 കോടി) എന്നിവയുടെ നിർമാണ പ്രവർത്തനങ്ങൾക്കായി അനുമതി ലഭ്യമാക്കി.
ഉദ്ഘാടനത്തിൽ മന്ത്രി വീണാ ജോർജ്, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ തുടങ്ങിയവർ പങ്കെടുക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]