തിരുവനന്തപുരം∙ പട്ടികജാതി, പട്ടികവര്‍ഗ, ബിപിഎല്‍ വിഭാഗം വനിതകള്‍ക്ക് സംരംഭം തുടങ്ങുന്നതിനു കോര്പറേഷന് അനുവദിച്ച സബ്സിഡി വായ്പ തട്ടിയെടുത്തെന്ന കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്ത 14 കോര്പറേഷന് ജീവനക്കാര്‍ക്ക് ജാമ്യം. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയുടെ താണ് ഉത്തരവ്.
അറസ്റ്റ് ചെയ്യുന്ന സമയത്ത് പാലിക്കേണ്ട നിയമ നടപടികള്‍ പാലിക്കാത്തത് കാരണമാണ് ജാമ്യം പ്രതികള്‍ക്ക് നല്കുന്നതെന്നു കോടതി വ്യക്തമാക്കി.
അന്വേഷണ ഏജന്‍സിക്ക് പ്രതികളെ വേണമെങ്കില്‍ ശരിയായ നടപടികള്‍ സ്വീകരിച്ച ശേഷം വീണ്ടും അറസ്റ്റ് ചെയ്യാം. സ്വന്തം ജാമ്യത്തിലാണ് പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്.
കേസില്‍ മുന്‍ കൗണ്‍സിലറും 2 ഇന്‍ഡസ്ട്രിയല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍മാരും(ഐഇഒ) സഹകരണ ബാങ്ക് മാനേജരും ഉള്‍പ്പെടെ 14 പേരെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്.
കോണ്‍ഗ്രസ് പ്രതിനിധിയായിരുന്ന കുന്നുകുഴി വാര്‍ഡ് മുന്‍ കൗണ്‍സിലര്‍ മോനി ശേഖര്‍, കോര്പറേഷന് ഐഇഒമാരായിരുന്ന ബാലരാമപുരം സ്വദേശി എം.ബി.ഷെഫിന്, കാഞ്ഞിരംകുളം സ്വദേശി പ്രവീണ്‍രാജ്, പട്ടം സര്‍വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് മാനേജര്‍ സോണി, കോര്‍പറേഷനിലെ പട്ടികജാതി പ്രമോട്ടര്‍ ആയിരുന്ന സിന്ധു, സഹായി അജിത, മണക്കാട് സ്വദേശി ശ്രീകുമാര്‍, കഴക്കൂട്ടം സ്വദേശിയായ സുരേഷ് ബാബു, കോവളം സ്വദേശി അനിരുദ്ധന്, തിരുവല്ലം സ്വദേശി ബിന്ദു, ബാലരാമപുരം സ്വദേശി അശ്വതി, മുട്ടയ്ക്കാട് സ്വദേശി അശ്വതി, ബാലരാമപുരം സ്വദേശി ഷിബിന്‍, കല്ലിയൂര്‍ സ്വദേശി വിഷ്ണു എന്നിവര്‍ക്കാണു കോടതി ജാമ്യം അനുവദിച്ചത്.
2020-21 സാമ്പത്തിക വര്‍ഷം സംരംഭം തുടങ്ങുന്നതിന് പട്ടികജാതി, പട്ടികവര്‍ഗ വിഭാഗം വനിതകള്‍ക്ക് 1.26 കോടി രൂപയും ബിപിഎല്‍ വിഭാഗം വനിതകള്‍ക്ക് 1.14 കോടിയും സബ്സിഡി വായ്പയായി അനുവദിച്ചിരുന്നു. ആരോപണത്തെ തുടര്‍ന്ന് മേയര്‍ മ്യൂസിയം പൊലീസില്‍ പരാതി നല്കി.
തുടര്‍ന്നാണു വിജിലന്‍സ് കേസ് റജിസ്റ്റര്‍ ചെയ്തത്. സബ്സിഡി മാനദണ്ഡങ്ങള്‍ പാലിക്കാതെ വായ്പ വിതരണം ചെയ്തെന്നും ഗുണഭോക്തൃ പട്ടികയില്‍ ഇല്ലാത്തവര്‍ക്ക് മാര്‍ഗ രേഖകള്‍ ലംഘിച്ച് സബ്സിഡി അനുവദിച്ചെന്നും കണ്ടെത്തി.
വ്യാജ രേഖയുണ്ടാക്കി അശ്വതി സപ്ലൈയേഴ്സ് എന്ന സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്കാണ് പണം മാറ്റിയത്. പട്ടം സര്‍വീസ് സഹകരണ ബാങ്കില്‍ ആരംഭിച്ച അക്കൗണ്ടുകള്‍ വഴിയാണ് പണം തട്ടിയതെന്നും മാനേജരുടെ സഹായം ലഭിച്ചെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]