
കാട്ടാക്കട ∙ പട്ടണത്തിൽ അനുമതിയില്ലാതെ സ്ഥാപിച്ചിരുന്ന 68 പരസ്യ ബോർഡുകളും 4 ഹോഡിങ്ങകളും പഞ്ചായത്ത് അധികൃതർ നീക്കം ചെയ്തു.കഴിഞ്ഞ ദിവസം തിരുവനന്തപുരം ഭാഗത്തേക്കുള്ള റോഡിൽ ടെംപോ സ്റ്റാൻഡിനു സമീപം കടയ്ക്ക് മുകളിലും കോളജ് റോഡിലും സ്ഥാപിച്ചിരുന്ന സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യം ബോർഡുകൾ കാറ്റിൽ മറിഞ്ഞു വീണിരുന്നു.
താലനാരിഴയ്ക്കാണ് ആളുകൾ രക്ഷപ്പെട്ടത്. ഇതു പ്രതിഷേധങ്ങൾക്കും ഇടയാക്കി .
പിന്നാലെ പട്ടണത്തിലും പരിസരത്തും വിവിധ സ്ഥലങ്ങളിൽ ബോർഡുകളും ഹോഡിങുകളും അപകട
ഭീഷണി ഉയർത്തുന്നതായും അനുമതി ഇല്ലാതെയാണ് സ്ഥാപിച്ചിട്ടുള്ളതെന്നും ‘മനോരമ’ റിപ്പോർട്ട് ചെയ്തു. തുടർന്നാണ് പഞ്ചായത്തിന്റെ അടിയന്തര ഇടപെടൽ. അനധികൃതമായും അപകടാവസ്ഥയിലും സ്ഥാപിച്ചിരിക്കുന്ന എല്ലാ പരസ്യ ബോർഡുകളും അടിയന്തരമായി നീക്കണമെന്ന് ബന്ധപ്പെട്ടവർക്ക് പഞ്ചായത്ത് നോട്ടിസ് നൽകിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]